താഴേക്ക് വീഴാൻ പോയ 2 വയസുകാരനെ കണ്ട് പൂച്ചക്കുട്ടി ചെയ്ത കാര്യം, മിണ്ടാപ്രാണിയുടെ ബുദ്ധി

ഇതുപോലെ വീടുകളിൽ വളർത്തുമൃഗങ്ങൾ ഉണ്ടെങ്കിൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് അവർ എന്നും ഒരു നല്ല കൂട്ടായിരിക്കും എന്ന് മാത്രമല്ല അവർ യാതൊരു ആപത്തും വരാതെ സൂക്ഷിച്ചു കുഞ്ഞുങ്ങളെ കൊണ്ട് നടക്കുകയും ചെയും. നായകൾ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച കഥകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇത്തവണ താരമായത് ഒരു പൂച്ച കുട്ടിയാണ്.

രണ്ടുവയസ്സുകാരൻ മുട്ടിലിഴഞ്ഞു കളിക്കുമ്പോൾ അവരുടെ വീട്ടിലെ വളർത്തു പൂച്ച സോഫയിൽ ഇരുന്നു ഇതെല്ലാം കണ്ടു രസിക്കുന്നുണ്ടായിരുന്നു, പക്ഷേ പെട്ടെന്ന് മുട്ടിലിഴഞ്ഞ് കുഞ്ഞ് പടിയുടെ അവിടെ എത്തിയപ്പോൾ, കുഞ്ഞു താഴേക്ക് വീഴും എന്ന് മുൻകൂട്ടി കണ്ട പൂച്ച അവിടേക്ക് പാഞ്ഞെത്തി കുഞ്ഞിന്റെ ഉടുപ്പിൽ പിടിച്ചു വലിച്ചു പുറകോട്ട് ആക്കി, മാത്രമല്ല കുട്ടിക്ക് മുൻപോട്ടു കടക്കാൻ പറ്റാത്ത രീതിയിൽ അവന്റെ മുൻപിൽ നിന്ന് പൂച്ച ആ കുഞ്ഞിനെ പുറകോട്ട് തള്ളുന്നത് നമുക്ക് വീഡിയോയിൽ കാണാം.

മനുഷ്യരെപ്പോലെ തന്നെ അല്ലെങ്കിൽ അതിലും കൂടുതൽ സ്നേഹവും കരുതലും ഇവർക്ക് ഉണ്ട് എന്ന് ഒന്നുകൂടി തെളിയിക്കുകയാണ് ഈ വീഡിയോ.

You may also like...