താലി കെട്ടേണ്ട മുഹൂർത്തത്തിൽ ഈ നവവരനും വധുവും ചെയ്തത്, ദൈവം രണ്ടു പേരെയും അനുഗ്രഹിക്കട്ടെ

ലോക്ക് ഡൗൺ സമയത്ത് വിവാഹം നിശ്ചയിച്ചിരുന്ന പോലീസിന്റെയും ഡോക്ടറുടെയും തീരുമാനത്തിന് കേരളകരയുടെ നിറഞ്ഞ കൈയ്യടി. ഗവൺമെൻറ് കമ്മ്യൂണിറ്റി സെന്ററിൽ ഡോക്ടർ ആയ ആര്യയുടെയും, മ്യൂസിയം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആയ പ്രസാദിന്റെ വിവാഹം ഈ കഴിഞ്ഞ ഏപ്രിൽ അഞ്ചിന് നടത്തുവാൻ ആയിരുന്നു നിശ്ചയിച്ചത്, പക്ഷേ ലോക്ക് ഡൗൺ ആയതുകൊണ്ട് 50 പേരിൽ ചുരുക്കി വിവാഹം നടത്താമെന്നായിരുന്നു എന്നായിരുന്നു വീട്ടുകാരുടെ തീരുമാനം.

എന്നാല് ഇപ്പൊൾ പ്രതിസന്ധി ഘട്ടം ആയതുകൊണ്ട് തന്നെ ധാരാളം രോഗികളെ ചികിത്സിക്കേണ്ടി വരുന്നതിനാൽ അതു കഴിഞ്ഞു മതി വിവാഹം എന്ന് പറഞ്ഞ ആര്യയെയും, തൻറെ സേവനങ്ങൾ ഇപ്പോൾ ഈ നാടിന് ആവശ്യമുണ്ടെന്ന് പറഞ്ഞു വിവാഹം മാറ്റിവെയ്ക്കാൻ തീരുമാനിച്ച പ്രസാദിനെയും ഇപ്പോൾ എല്ലാവരും ഇപ്പോൾ അഭിനന്ദിക്കുകയാണ്. അവസാനം ഇവരുടെ നിർബന്ധത്തിനു വഴങ്ങി വീട്ടുകാർക്ക് വിവാഹം മാറ്റിവെക്കേണ്ടി വന്നു, എന്നാലും ഇപ്പോൾ ഒരു നാടിനു വേണ്ടി സേവനങ്ങൾ ചെയ്തു കൊണ്ട് നല്ലൊരു നാളേക്ക് വേണ്ടി കാത്തിരിക്കുകയാണ് അവർ ഇരുവരും. ഈ സമയത്ത് ഒരുപോലെ തീരുമാനമെടുത്ത ഇവർ എന്നെന്നും മെയ്ഡ് ഫോർ ഈച്ച് അതർ തന്നെയായിരിക്കും എന്ന് എല്ലാവരും പറയുന്നു.

You may also like...