അപേക്ഷാഫോം അടക്കം ഇതാ, സൗജന്യ ഭക്ഷ്യധാന്യ കിറ്റ് കേരളത്തിൽ എവിടെ നിന്നും ഇനി വാങ്ങാം

എന്തെങ്കിലും കാരണത്താൽ മാതൃ റേഷൻ കടയിൽനിന്ന് ഭക്ഷ്യധാന്യ കിറ്റ് വാങ്ങുവാൻ സാധിക്കാത്തവർക്ക് സർക്കാർ പ്രത്യേകമായി ഇളവ് നൽകിയിരിക്കുന്നു.

ആയിരം രൂപയുടെ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് ആദ്യം എ.എ.വൈ കാർഡ്കാർക്കും പിന്നീട് ബിപിഎൽ കാർഡ്കാർക്കും അതിനുശേഷം എപിഎൽ സബ്സിഡി, നോൺ സബ്സിഡി കാർഡ്കാർക്കും ആണ് വിതരണം ചെയ്യുവാൻ തീരുമാനിച്ചിട്ടുള്ളത്, എന്നാൽ നിങ്ങളുടെ റേഷൻ കാർഡ് രജിസ്റ്റർ ചെയ്തിരിക്കുന്ന റേഷൻ കടകളിൽ നിന്നും മാത്രമേ ഈ സൗജന്യ കിറ്റ് വാങ്ങുവാൻ സാധിക്കുകയുള്ളൂ എന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്.

പക്ഷേ എന്തെങ്കിലും കാരണവശാൽ എവിടെയെങ്കിലും പെട്ട് കിടക്കുന്നത് കൊണ്ടു മാതൃ റേഷൻ കടകളിൽ പോയി ഇത് സ്വീകരിക്കാൻ പറ്റാത്തവർക്ക്‌ സർക്കാർ ഇളവ് നൽകിയിട്ടുണ്ട്, അതായത് നിങ്ങൾ നിൽക്കുന്ന ഏതു സ്ഥലത്താണോ അവിടെയുള്ള റേഷൻകടകളിൽ പോയി കിറ്റ് വാങ്ങാം.

അത് എങ്ങനെയാണെന്ന് വെച്ചാൽ വീഡിയോയുടെ താഴെ കമന്റ് ബോക്സിൽ ആദ്യ കമന്റ് ആയിട്ട് സാക്ഷ്യപത്രത്തിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട് അത് പ്രിൻറ് എടുക്കുകയോ അല്ലെങ്കിൽ അതെ പോലെ പേപ്പറിൽ എഴുതി പൂരിപ്പിയ്ക്കുകയോ ചെയ്തു ആ പത്രം തദ്ദേശസ്വയംഭരണ അധികാരികളുടെ ശുപാർശയോട് കൂടി നിങ്ങൾ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തെ റേഷൻകടയിൽ എത്തിച്ചാൽ നിങ്ങൾക്കും കിറ്റ് ലഭിക്കുന്നതാണ്.

You may also like...