സർക്കാർ വിവിധ മേഖലയിൽ തൊഴിലുകൾ ചെയ്യുന്ന ക്ഷേമനിധിയിൽ അംഗത്വമുള്ള ആളുകൾക്ക് സഹായം നൽകുന്നു

കേരള സർക്കാർ വിവിധ മേഖലയിൽ തൊഴിലുകൾ ചെയ്യുന്ന ക്ഷേമനിധിയിൽ അംഗത്വമുള്ള ആളുകൾക്ക് സഹായം നൽകുന്നുണ്ട്, അപ്പോൾ അതിനായി അപേക്ഷിക്കേണ്ട രീതി അവർ അറിഞ്ഞിരിക്കേണ്ടതുണ്ട്.

ക്ഷേമനിധി പെൻഷനുകൾ ഒരു വിധം ഒക്കെ വിതരണം കഴിഞ്ഞിട്ടുണ്ട്, ഇനി പതിനാറോളം തൊഴിയിൽമേഖലകളിൽ പണിയെടുക്കുന്ന ക്ഷേമനിധിയിൽ അംഗത്വമുള്ള ആളുകൾക്കുള്ള ധനസഹായത്തിന് വിതരണം ആയിരിക്കും ഉണ്ടാവുക. ക്ഷേമനിധിയിൽ അംഗത്വമുള്ള ആളുകൾക്ക് എല്ലാവര്ക്കും അവരുടെ ബാങ്ക് അക്കൗണ്ടിൽ 1000 രൂപ ലഭിക്കുന്നു, ചില തൊഴിൽമേഖലകളിൽ ഉള്ളവർക്ക് അതിൽ കൂടുതൽ തുകയും ലഭിക്കുന്നുണ്ട്.

ഇതിനില്ലാം അപേക്ഷകൾ സ്വീകരിക്കുന്നത് ഇമെയിൽ വഴിയാണ് അതുകൊണ്ട് ഓരോ ക്ഷേമനിധിയിലേക്കുള്ള പ്രത്യേക അപേക്ഷ ഫോം പൂരിപ്പിച്ച് ഇ-മെയിൽ വഴിയാണ് അതാത് ജില്ലാതല ബോർഡിലേക്ക് അല്ലെങ്കിൽ സംസ്ഥാനതല ബോർഡിലേക്ക് അപേക്ഷിക്കേണ്ടത്, ഇതിനുള്ള അവസാന ദിവസം ഏപ്രിൽ 30 ആണ്, പിന്നെ അപേക്ഷയിൽ നിങ്ങളുടെ ഷേമനിധി കാർഡ്, അംശാദായം അടച്ചത്തിന്റെ രേഖ, ആധാർകാർഡ് എന്നിവയൊക്കെയാണ് ആവശ്യപ്പെടുന്നത്.

ഇനി ക്ഷേമനിധിയിൽ അംഗത്വം ഇല്ലാത്ത തൊഴിലാളികൾക്ക് വളരെ കഷ്ടപ്പാട് അനുഭവിക്കുന്നവരുമായ ആളുകൾക്ക് അവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു അവരുടെ ശുപാർശയോടെ അപേക്ഷകൾ വയ്ക്കാവുന്നതാണ്, പക്ഷേ ഇതുവരെ അപേക്ഷകളുടെ ഫോമും, അപേക്ഷ അയക്കേണ്ട രീതിയൊന്നും സർക്കാർ പറഞ്ഞിട്ടില്ല.

കർഷകത്തൊഴിലാളി, തയ്യൽ തൊഴിലാളി, കശുവണ്ടി തൊഴിലാളി, തോട്ടങ്ങളിൽ പണിയെടുക്കുന്നവർ, ഇപ്പോൾ പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിൽ പണിയെടുക്കുന്നവർ, ലോട്ടറി തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ, കയർ തൊഴിലാളികൾ, ആഭരണ തൊഴിലാളി, മോട്ടോർ തൊഴിലാളികൾ, ഈറ്റ തഴ തൊഴിലാളികൾ എന്നിവർക്കൊക്കെ ആയിരം രൂപ വിധം അവരുടെ അക്കൗണ്ടിൽ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വ്യക്തമാക്കുന്നു.

You may also like...