” ഇക്കാ ” എന്ന വിളിയും, എത്ര ക്ഷമയോടെയാണ് രണ്ടാളും സംസാരിക്കുന്നത്; മമ്മൂക്കയുടെ സംഭാഷണം

കോഴിക്കോട് മെഡിക്കൽ കോളേജിലെ നേഴ്സിനെ വിളിച്ച് അവിടുത്തെ രോഗവിവരം തിരക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി.

മാതൃഭൂമി ക്ലബ്ബ് F.M ലൂടെയാണ് നടൻ മമ്മൂട്ടി കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സായ ഷീന മേടത്തിന് വിളിച്ചു കാര്യങ്ങൾ തിരക്കിയത് ഈ സംഭാഷണത്തിൽ അവരും അവരുടെ കൂടെയുള്ളവരും ഒത്തു ചേർന്ന് ഈ മഹാമാരിയെ ചെറുക്കാൻ വേണ്ടി നേരിടുന്ന കഷ്ടപ്പാടുകളെ പറ്റിയും, ഒട്ടും സേഫ് അല്ലാത്ത അവരുടെ ജോലിയെ പറ്റിയും എല്ലാം വിവരിക്കുന്നുണ്ട്, ഇതെല്ലാം കേട്ട് സ്വന്തം ജീവൻ പണയപ്പെടുത്തി ഇൗ സമയത്ത് ജോലിചെയ്യുന്ന എല്ലാ ആരോഗ്യ പ്രവർത്തകരെയും മമ്മൂക്ക അഭിനന്ദിക്കുകയാണ്.

അവർ പറയുന്നതെല്ലാം കേട്ട് കുറച്ചുനേരം മമ്മൂക്ക മിണ്ടാതായി പോയി ശരിക്കും അവർ പറയുന്ന ആ രീതി കേൾക്കുമ്പോൾ കണ്ണുനിറഞ്ഞു പോകാത്തവർ ആരുമുണ്ടാകില്ല, ഇതെല്ലാം കേൾക്കുമ്പോൾ ഓരോരുത്തർക്കും കുറച്ചെങ്കിലും സാമൂഹ്യപ്രതിബദ്ധത തോന്നിപ്പോകും എന്നതും തീർച്ച ആണ്.

ഈ സമയത്ത് നഴ്സുമാരെ വിളിച്ചു കാര്യങ്ങൾ തിരക്കാൻ കാണിച്ച ആ മനുഷ്യമനസ്സിനെ ഇപ്പോൾ എല്ലാവരും അഭിനന്ദിക്കുന്നു, ഒപ്പം നമുക്ക് വേണ്ടി അഹോരാത്രം പണിയെടുക്കുന്ന നഴ്സുമാർക്കും നല്ലത് മാത്രം വരുത്തട്ടെ എന്ന് ഓരോരുത്തരും പ്രാർത്ഥിക്കുകയാണ്. ഇവരുടെ സംഭാഷണം കേട്ട് കുറച്ചെങ്കിലും വിഷമം തോന്നുകയാണെങ്കിൽ ഈ മഹാമാരിയെ ചെറുക്കാൻ നമ്മുക്ക് ചെയ്യാനുള്ളത് പുറത്തിറങ്ങാതെ ഇരിക്കുക എന്നതാണ്. ഇൗ സംഭാഷണം കേട്ടിട്ടെങ്കില്ലും ഇനിയും ദൈവത്തിൻറെ മാലാഖമാർ എന്ന് പറയുന്ന നഴ്സുമാരെ വിഷമിപ്പിക്കാതെ സ്വയം മുൻകരുതൽ എടുക്കുക.

You may also like...