സംവൃത സുനിൽ 2 മക്കളുമായി അമേരിക്കയിൽ നിന്ന് പങ്കുവച്ച ചിത്രം; അവിടത്തെ അവസ്ഥയും പറയുന്നു

നടി സംവൃത സുനിലും തൻറെ രണ്ടുമക്കളും, ഭർത്താവും ഇപ്പോൾ അമേരിക്കയിൽ ക്വാറന്റെയിനിൽ തന്നെ.

വിവാഹശേഷം സിനിമകളിലൊന്നും അഭിനയിക്കാത്ത സംവൃതാസുനിൽ ആദ്യം മഴവിൽ മനോരമയിലെ ഒരു റിയാലിറ്റിഷോയിലൂടെയും പിന്നെ “സത്യം പറഞ്ഞാൽ വിശ്വസിക്കുമോ” എന്ന സിനിമയിലൂടെയും തിരിച്ചു വരവ് നടത്തിയത് അതിനുശേഷം സംവൃതയെ ഒട്ടും തന്നെ സ്‌ക്രീനിൽ കണ്ടിരുന്നില്ല, പിന്നീട് ആണ് ഫെബ്രുവരിയിൽ സംവൃത ഒരു ആൺകുഞ്ഞിന് ജന്മം നൽകി എന്ന വാർത്ത കേട്ടത്.

മൂത്തമകൻ അഗസ്ഥയ്ക്കു കൂട്ടായി അവൻറെ അഞ്ചാം പിറന്നാളിന് സമ്മാനമായി രുദ്ര എന്ന കൊച്ചനുജനെ ലഭിച്ചു എന്നു പറഞ്ഞു സംവൃത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു, അതിനുശേഷം വിഷു ദിനത്തോടനുബന്ധിച്ച് തൻറെ രണ്ടു മക്കളുമായി നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് സംവൃത എത്തിയത്.

വിവാഹശേഷം അമേരിക്കയിൽ തന്നെ തന്നെ സെറ്റിൽഡ് ആയ സംവൃതയും ഭർത്താവും മക്കളുമെല്ലാം കഴിഞ്ഞ ഒരു മാസമായി ക്വാറിന്റെയിനിൽ തന്നെയാണെന്നും, അവരും കുടുംബവും സേഫ് ആണെന്നും ഫോട്ടോക്ക് താഴെയുള്ള കുറിപ്പിൽ പറഞ്ഞിരുന്നു.

ഒരുപാട് നാളുകൾക്കു ശേഷം സംവൃതയുടെ വളരെയധികം സന്തോഷം നൽകുന്ന തൻറെ രണ്ടുമക്കളെയും ചേർത്തുപിടിച്ചുകൊണ്ട് നിൽക്കുന്ന ഈ ഫോട്ടോ കണ്ട ആരാധകർ അതൊരു തരംഗമാക്കി, കാരണം പല കാരണങ്ങളാലും സിനിമ ജീവിതത്തിൽ നിന്ന് വിട്ടു നിന്ന നടിമാരിൽ മലയാളികൾക്ക് ഏറ്റവും സ്നേഹവും ഇഷ്ടവും ഉള്ള ഒരാളാണ് സംവൃത. അതുകൊണ്ടു മഹാമാരി ഏറ്റവും കൂടുതൽ പടർന്നു പിടിക്കുന്നത് അമേരിക്കയിൽ ആയതുകൊണ്ടുതന്നെ സംവൃതക്കും കുടുംബത്തിനും പ്രേശ്നങ്ങൾ ഒന്നും ഇല്ലാതിരിക്കാൻ ആരാധകർ പ്രാർത്ഥിക്കുന്നു.

You may also like...