കുറച്ചൂടി വരികൾ പാടാമായിരുന്നു, ഉമ്മയുടെയും മോളുകുട്ടിയുടെയും പാട്ട് കിടുക്കി; സംസ്കാരം

പൊള്ളുന്ന മനസ്സിനും ശരീരത്തിനും ഈ വീഡിയോ ഒരു കുളിർമ തന്നെ.

വിഷു ദിനത്തോടനുബന്ധിച്ച് ഉമ്മയും മകളും പാടി തകർത്തത് ഒരു കൃഷ്ണ ഭക്തി ഗാനം ആണ്, കണികാണും നേരം എന്ന ഗാനം വളരെ അസാധ്യമായി ആലപിച്ച ഇത്തയും മോളൂട്ടിയും ഏവരുടെയും മനസ്സ് കീഴടക്കിയിരിക്കുകയാണ്, ഇത് കൊണ്ട് ഓക്കേ തന്നെയാണ് കേരളത്തിനെ ദൈവത്തിൻറെ സ്വന്തം നാട് എന്ന് ഇപ്പോഴും വിളിക്കുന്നത്.

ഇവിടെ വിഷു ആയാലും റംസാൻ ആയാലും ക്രിസ്മസ് ആയാലും മലയാളികൾക്ക് അതൊരു ആഘോഷം തന്നെ, എന്നാൽ ഈ വിഷുദിനത്തിൽ മനസ് നിറക്കുന്ന മറ്റൊരു കൈനീട്ടം ഇനി കിട്ടാൻ ഇല്ല. വർഗീയത ഇല്ലാത്ത നല്ലൊരു കേരളത്തിനെ നമ്മുക്ക് കാണാൻ സാധിക്കുന്നു.

ഈ വിഷു കാലത്തു കണികാണും എന്ന ഗാനം എല്ലാവർക്കും ഇഷ്ടമാണ്, അതൊരുപാട് പേര് പാടി നമ്മൾ കേട്ടിട്ടുമുണ്ട്, പക്ഷെ അത് ഉമ്മയും മകളും കൂടി പാടിയപ്പോൾ അത് ഇരട്ടിമധുരമായി, കൂടാതെ ഈ വിഡിയോയോട് വല്ലാത്തൊരു സ്നേഹം ആളുകൾക്ക് തോന്നുന്നു, അതുകൊണ്ടുതന്നെ ഇപ്പോൾ സോഷ്യൽ ലോകം ഈ വീഡിയോയെ വാനോളം വാഴ്ത്തുകയാണ്.

You may also like...