September 24, 2020

കേരളത്തിലെ തന്നെ ഏറ്റവും വലിയ വീടെന്ന വിശേഷണം കിട്ടിയ അറയ്ക്കല്‍ പാലസ് കാണാം

കേരളത്തിലെ തന്നെ ഏറ്റവും വലിയ വീടെന്ന വിശേഷണം ഇതിനോടകം സമൂഹമാധ്യമങ്ങള്‍ അറയ്ക്കല്‍ പാലസിന് നല്‍കി കഴിഞ്ഞു. കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജെ.ബി ഗ്രൂപ്പ് ഒാഫ് ആര്‍ട്ടിടെക് എന്ന സ്ഥാപനവും ജാബര്‍ ബിന്‍ അഹമ്മദ് എന്ന വ്യക്തിയുമാണ് അറയ്ക്കല്‍ പാലസിന്റെ രൂപകല്പനയ്ക്ക് പിന്നില്‍. മൂന്നുവര്‍ഷം കൊണ്ടാണ് ഇവര്‍ പണി പൂര്‍ത്തിയാക്കിയത്. വ്യവസായിയായ അറയ്ക്കല്‍ ജോയിയുടെ വലിയ സ്വപ്നമാണ് ഇങ്ങനെ തലയുയര്‍ത്തി നില്‍ക്കുന്നത്. വയനാട് മാനന്തവാടിയിൽ 45000 ചതുരശ്രയടിയിൽ കൊളോണിയൽ ശൈലിയിലാണ് ഇൗ വലിയ വീടിന്റെ രൂപകൽപന. റോഡുനിരപ്പിൽ നിന്നും ഉയർന്നു നിൽക്കുന്ന വിശാലമായ നാലേക്കറിലാണ് വീടും ലാൻഡ്സ്കേപ്പും ഒരുക്കിയത്.പ്രധാനവാതിൽ തുറന്നകത്തേക്ക് കയറുമ്പോൾ തന്നെ പേര് അനശ്വരമാക്കുന്ന കാഴ്ചയാണ് അറയ്ക്കല്‍ പാലസ് സമ്മാനിക്കുക. മൂന്നിരട്ടി ഉയരമുള്ള മേൽക്കൂരയിലാണ് അകത്തളങ്ങൾ ഒരുക്കിയത്.