സൗജന്യ ഭക്ഷ്യ വിഹിതത്തിന് പുറമെ കേന്ദ്രസർക്കാറും നമ്മുക്ക് അരിയും പയറും നൽകുന്നു, സഹായം

സംസ്ഥാന സർക്കാറിൻറെ സൗജന്യ ഭക്ഷ്യ വിഹിതത്തിന് പുറമെ കേന്ദ്രസർക്കാറും നമ്മുക്ക് അരിയു പയറും ആയി എത്തിയിരിക്കുന്നു.

നമുക്കറിയാം ആദ്യം സംസ്ഥാന സർക്കാറിൻറെ സൗജന്യ അരി നമുക്ക് ലഭിച്ചിരുന്നു, പിന്നീട് സൗജന്യ കിറ്റ് ഇപ്പോഴും വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ്, എന്നാൽ അതുകൂടാതെ കേന്ദ്ര സർക്കാറിൻറെ വക സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.പക്ഷേ ഇത് എ.പി.എൽ സബ്സിഡി, നോൺ സബ്സീഡ വിഭാഗക്കാർക്ക് ലഭിക്കുകയില്ല, കാരണം ഇത് മുൻഗണന വിഭാഗക്കാരായ എ.എ.വൈ, ബി.പി.എൽ കാർഡുകാർക്കു മാത്രം കൊടുക്കാനേ ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളു. ഇത്പോലെ വരുന്ന മൂന്നുമാസത്തേക്ക് ഈ അളവിൽ തന്നെ റേഷൻ ഇവർക്ക് ലഭിക്കുന്നതാണ്.

കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനത്തും ഇങ്ങനെ ഓരോ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നുണ്ട് അതിൽ നമ്മുടെ സംസ്ഥാനം തിരഞ്ഞെടുത്തത് അരിയും പയറും ആണ്, ആയതിനാൽ അഞ്ചു കിലോ അരിയും, പിന്നെ അത്യാവശ്യം പയറും ആണ് നമുക്ക് ലഭിക്കുക.

ഏപ്രിൽ 20 തൊട്ടുതന്നെ ഇതിൻറെ വിതരണം തുടങ്ങുമെന്നാണ് നിശ്ചയിച്ചിരിക്കുന്നത് അതായത് ഏപ്രിൽ 20, 21 തീയതികളിൽ എ.എ.വൈ കാർഡ് ഉള്ളവർക്കും, ഏപ്രിൽ 22 മുതൽ ബി.പി.എൽ കാർഡ് ഉള്ളവർക്കും ആണ് നൽകുന്നത്. പക്ഷെ എന്തെങ്കിലും കാരണവശാൽ ഇവാ മറ്റു സംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ സ്ഥലത്തു ഏതാണ് വൈകുകയാണെങ്കിൽ വിതരണദിവസങ്ങളിൽ മാറ്റം ഉണ്ടായേക്കാം.

കേന്ദ്ര സർക്കാരിൻറെ സഹായത്തോടെ പ്രധാനമന്ത്രി കല്യാൺ യോജന എന്ന പദ്ധതിയിലൂടെ അരി സാധനങ്ങൾ വിതരണം ചെയ്യുന്നത് ആരും അറിയാതെ പോകരുത്.

You may also like...