വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഭാമ നല്‍കിയ ഉത്തരം?

പ്രിയതാരങ്ങളുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചും ആരാധകര്‍ തിരക്കാറുണ്ട്. അടുത്തിടെയാണ് ഭാമയ്ക്ക് നേരെ ഇത്തരത്തിലുള്ള ചോദ്യമെത്തിയത്. ലോഹിതദാസ് എന്ന അതുല്യപ്രതിഭ മലയാളത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ താരമാണ് ഭാമ. നിവേദ്യമെന്ന സിനിമയിലൂടെയായിരുന്നു ഈ നായികയുടെ അരങ്ങേറ്റം.

വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നതിനിടയിലാണ് മറുപടിയുമായി ഭാമയും എത്തിയത്. താരത്തിന്റെ മറുപടി കണ്ടവരില്‍ ഒരാള്‍ക്ക് പോലും എന്താണ് ഇതെന്ന് പിടികിട്ടിയിട്ടില്ല. 2ബിഎസിഒഎംഡി2 ഇതായിരുന്നു താരത്തിന്റെ മറുപടി. ഇംഗ്ലീഷിലുള്ള മറുപടിയോടൊപ്പം വിങ്കിംഗ് സ്‌മൈലിയുമുണ്ടായിരുന്നു. എന്താണ് ഇതെന്നറിയാതെ അമ്പരന്നിരിക്കുകയാണ് ആരാധകര്‍. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ താരം പ്രതികരിച്ചിരുന്നില്ല. നേരത്തെയും ഭാമയോട് വിവാഹത്തെക്കുറിച്ച് ചോദിച്ച് ആരാധകരെത്തിയിരുന്നു.

ഭാമയുടെ ഉത്തരത്തിന്റെ കോഡിന് പിന്നിലെ രഹസ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ഈ കോഡ് എന്തിന്റെയാണെന്നാണ് പലരും ചോദിക്കുന്നത്. കേവലരമൊരു മറുപടിക്ക് പുറമേ എന്തൊക്കെയോ കാര്യങ്ങള്‍ ഈ മറുപടിയില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന കണ്ടെത്തലിലാണ് ചിലര്‍.

You may also like...