പ്രവാസികൾക്കായുള്ള തുക മെയ് ഒന്നുമുതൽ അതാതു അക്കൗണ്ടിലേക്ക് ലഭിക്കുന്നതാണ്, വിശദമായി

പ്രവാസികൾക്കായുള്ള 5000 രൂപ മെയ് ഒന്നുമുതൽ അതാതു അക്കൗണ്ടിലേക്ക് ലഭിക്കുന്നതാണ്.

ജനുവരി മാസം മുതൽ നാട്ടിലേക്ക് എത്തിയ പ്രവാസികൾക്ക് പിന്നീട് ലോക്ക് ഡൗൺ മൂലം തിരിച്ചു പോകാൻ സാധിക്കാത്തവർക്കും, വിസ കാലാവധി കഴിഞ്ഞു നാട്ടിൽ ഇരിക്കുന്നവർക്കും എല്ലാം ഗവൺമെൻറിൻറെ വക ധനസഹായം പ്രഖ്യാപിച്ചിരുന്നു. ലോക്ക് ഡൗൺ മൂലം തിരിച്ചുപോകാൻ സാധിക്കാത്തവർക്കായി അയ്യായിരം രൂപയും, ക്ഷേമനിധിയിൽ അംഗത്വമുള്ള പെൻഷൻ പറ്റുന്ന ആളുകൾക്ക് ആയിരം രൂപയും, മഹാമാരിക്ക് ഇര ആയവർക്കോ അവരുടെ കുടുംബത്തിനോ 10,000 രൂപയും, കൂടാതെ നോർക്കയിൽ സാന്ത്വനം പദ്ധതിയിൽ മഹാമാരി ഉൾപ്പെടുത്തി അതിലും ഈ മഹാമാരി ബാധിച്ചവരക്കു 10000 രൂപയും ധനസഹായമായി നൽകാൻ ആണ് ഉദ്ദേശിക്കുന്നത്. ഇത് പ്രവാസി കുടുംബത്തിന് വലിയൊരു ആശ്വാസമാകും എന്നാണ് ഗവൺമെൻറ് വിശ്വാസിക്കുന്നത്, ആയതിനാൽ ഏപ്രിൽ 30 വരെയാണ് നോർക്ക റൂട്സ് എന്ന വെബ്‌സൈറ്റിൽ ഇതിനുവേണ്ടി അപേക്ഷിക്കുവാനുള്ള തീയതി നിശ്ചയിച്ചിരിന്നത്.

ഏപ്രിൽ 30ന് ശേഷം മെയ് ഒന്നു മുതൽക്ക് അപേക്ഷകർക്ക് 5000 രൂപ അവരുടെ അക്കൗണ്ടിലേക്ക് എത്തുമെന്ന് സസന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു, നിങ്ങൾ ഏതു ബാങ്ക് അക്കൗണ്ട് ആണോ ഇതിനുവേണ്ടി കൊടുത്തിരിക്കുന്നത് ആ അക്കൗണ്ടിലേക്ക് ആയിരിക്കും തുക എത്തുവാൻ പോകുന്നത്. ഈ വിഷയം അപേക്ഷിച്ച എല്ലാവരും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

You may also like...