മുൻഗണനാ വിഭാഗത്തിൽ പെട്ട റേഷൻ കാർഡ് ഉടമയ്ക്ക് ഗവണ്മെന്റ് സഹായധനം പ്രഖ്യാപിച്ചു

മുൻഗണനാ വിഭാഗത്തിൽ പെട്ട റേഷൻ കാർഡ് ഉടമയ്ക്ക് ഗവണ്മെന്റ് സഹായധനം പ്രഖ്യാപിച്ചു. വിവരങ്ങൾ ചുവടെ ചേർക്കുന്നു

കുറച്ചു ദിവസങ്ങള്ക്ക് മുന്നേ സംസ്ഥാന ഗവണ്മെന്റ് പ്രഖ്യാപിച്ച 20000 കോടി രൂപയുടെ സഹായധനത്തിൽ ഒരു വിഹിതം നിലവിൽ മുൻഗണനാ വിഭാഗത്തിൽ ഉള്ള, അതായതു AAY, BPL അഥവാ പിങ്ക് കാർഡുടമകൾക്ക് കൈമാറുവാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നു. 1000 രൂപയാണ് നിശ്ചയിച്ചിട്ടുള്ള സഹായം, നിബന്ധ്നകൾക്ക് വിധേയമായി മാത്രമേ ഈ പണം ലഭിക്കുകയുള്ളു.

പ്രധാനമായി പറയുന്നത് കാർഡുടമ മറ്റൊരു ക്ഷേമനിധി ആനുകൂല്യവും കൈപറ്റിയിരിക്കാൻ പാടില്ല, കൂടാതെ അപേക്ഷകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന അപേക്ഷിക്കേണ്ടതുണ്ട്. ഇത്തരം സഹായം സമൂഹത്തിന്റെ അടിത്തട്ടിലുള്ള മിക്കവരിലും എത്തുകവഴി പട്ടിണിയും മറ്റും ഒരു പരിധിവരെ ഈ നിർണായക കാലത്തു ഒഴിവാക്കാൻ ഇത് സഹായിക്കും.

ഗവണ്മെന്റ് സ്വീകരിക്കാൻ പോകുന്ന അപേക്ഷാ ഫോമിൽ കിടപ്പു രോഗികൾ, മറ്റു രോഗാവസ്ഥകൾ ഉള്ളവർ, കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി, ജോലിയുടെ വിവരങ്ങൾ എന്നിവയൊക്കെ നൽകേണ്ടി വരും. എത്രയും പെട്ടെന്നുതന്നെ പൊതുസേവന കേന്ദ്രങ്ങൾ വഴിയും നേരിട്ടും അപേക്ഷ സ്വീകരിക്കുന്നതാണ്.

You may also like...