കണ്ടൻസ്ഡ് മിൽക്ക് പുറത്തുനിന്ന് വാങ്ങേണ്ട ആവശ്യം ഇല്ല അത് വീട്ടിൽ തന്നെ തയ്യാറാക്കാം, എളുപ്പം

പല മധുരമുള്ള വിഭവങ്ങളിലും കണ്ടൻസ് മിൽക്ക് ചേർക്കുന്നത് വിഭവത്തിൻറെ സ്വാദ് കൂട്ടാൻ നല്ലതാണ്. അത്തരം കണ്ടൻസ്ഡ് മിൽക്ക് പുറത്തുനിന്ന് വാങ്ങേണ്ട ആവശ്യം ഇല്ല അത് വീട്ടിൽ തന്നെ തയ്യാറാക്കാം.

ഇത് തയ്യാറാക്കാനായി ഒരു നോൺസ്റ്റിക് പാൻ അടുപ്പത്തുവച്ച് വയ്ക്കണം (നോൺ സ്റ്റിക്ക് പാൻ തന്നെ അടുപ്പത്തു വക്കണം അല്ലെങ്കിൽ അടിയിൽ പിടിക്കാൻ സാധ്യത ഏറെയാണ്), എന്നിട്ട് അതിലേക്ക് അര ലിറ്റർ പാൽ ഒഴിച്ചു കൊടുക്കാം, എന്നിട്ട് മീഡിയം ഫ്ലെയിമിൽ തീ വച്ച് ഈ പാലു നല്ലപോലെ ചൂടാകുമ്പോൾ ഇതിലേക്ക് 200 ഗ്രാം പഞ്ചസാര കൂടി ചേർത്ത് ഇളക്കി കൊടുക്കാം, ഈ സമയം പാൽ പൊന്തി വരാൻ തുടങ്ങും, അപ്പോൾ നിർത്താതെ തന്നെ ഇറക്കി ചെറുതീയിൽ ഫ്‌ളെയിം ആക്കണം.

എന്നിട്ട് നിർത്താതെ അടിയിൽ പിടിക്കാതെ ഇളക്കി പാൽ കുറുക്കിയെടുക്കുക, ഏകദേശം 15 മിനിറ്റ് നേരം ഒക്കെ ഇങ്ങനെ ഇളക്കി കൊടുത്തു കഴിയുമ്പോൾ നമ്മൾ ഒഴിച്ച പാലിൻറെ പകുതി മുക്കാൽ ഭാഗം വരെ കുറുകി വന്നിരിക്കും, അങ്ങനെ ഒരു വിധം കുറുകുമ്പോൾ അതായത് വല്ലാതെ കട്ടി ആകാത്ത കുറച്ചു ലൂസ് ആയ പരുവം ആകുമ്പോൾ ഫ്‌ളെയിം ഓഫ് ചെയ്യാവുന്നതാണ്.

എന്നിട്ട് അതിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡ ചേർത്ത് ഇളക്കണം (അത് മിൽക്ക് മെയിഡിന്റെ കളർ കിട്ടാൻ വേണ്ടിയിട്ടാണ് താൽപര്യമില്ലെങ്കിൽ ഒഴിവാക്കാം), എന്നിട്ട് ഇതു ചൂടാറി വരുമ്പോൾ കുറച്ചുകൂടി കട്ടിയായി കണ്ടൻസ്ഡ് മിൽക്ക് പരുവം ആയിട്ടുണ്ടാകും.

ശേഷം നല്ല സൂപ്പർ ടേസ്റ്റി ആയിട്ടുള്ള കണ്ടൻസ്ഡ് മിൽക്ക് ഒരു പാത്രത്തിലേക്ക് മാറ്റി അടച്ചു സൂക്ഷിക്കാവുന്നതാണ്.

You may also like...