മെയ് 14 മുതൽ അർഹരായ റേഷൻ കാർഡ് ഉടമകൾക്ക് ആയിരം രൂപ വീതം വിതരണം ആരംഭിക്കുന്നു

മെയ് 14 മുതൽ അർഹരായ റേഷൻ കാർഡ് ഉടമകൾക്ക് ആയിരം രൂപ വീതം വിതരണം ആരംഭിക്കുന്നു.

ലോക്ക് ഡോൺ മൂലം ഉപജീവനമാർഗ്ഗം ഇല്ലാതെ ജീവിതം വഴി മുട്ടി നിൽക്കുന്നവർക്ക് സർക്കാർ അനവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു, അതിൽ ഒന്നാണ് സംസ്ഥാന സർക്കാറിന്റെ വക ഈ ആയിരം രൂപ നൽകുന്ന പദ്ധതി.

എന്നാൽ ഇത് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ലഭിക്കുകയില്ല എന്ന ഏവരും അറിഞ്ഞിരിക്കണം, മുൻഗണന വിഭാഗം ആയ ബിപിഎൽ കാർഡ് ഉടമകൾക്ക് ആയിരിക്കും ഈ ആയിരം രൂപ സർക്കാർ വിതരണം ചെയ്യാൻ പോകുന്നത്, പക്ഷേ ബിപിഎൽ വിഭാഗത്തിൽ തന്നെ ഏറ്റവും അർഹരായ ആളുകളെ സർക്കാർ പല മാനദണ്ഡങ്ങൾ വച്ച് തിരഞ്ഞെടുത്തു ലിസ്റ്റ് തയ്യാറാക്കി അവരുടെ വീടുകളിൽ ഉദ്യോഗസ്ഥർ ഈ തുക എത്തിച്ചുകൊടുക്കുന്നു.

ഈ അർഹതയുടെ മാനദണ്ഡം എന്താണെന്നുവെച്ചാൽ ബിപിഎൽ കാർഡുള്ള കുടുംബങ്ങളിലെ വ്യക്തികൾ ആരെങ്കിലും സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നുണ്ടെങ്കിൽ അവർക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല, മാത്രമല്ല കുടുംബത്തിലെ അംഗങ്ങൾ ആരെങ്കിലും പല ക്ഷേമനിധി ബോർഡ് വഴിയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അവർക്കും ഈ ആയിരം രൂപ ലഭിക്കുകയില്ല എന്നാണു സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.

ഈ രണ്ടു മാനദണ്ഡങ്ങളും പരിശോധിച്ചതിനുശേഷം ആയിരിക്കും ഏറ്റവും അർഹരായവരെ ഇതിനുവേണ്ടി തിരഞ്ഞെടുക്കുന്നത്, അതുകൊണ്ടുതന്നെ വളരെ ചുരുക്കം മുൻഗണന വിഭാഗത്തിലുള്ളവർക്ക് ആയിരിക്കും ഈ ആനുകൂല്യം ലഭിക്കുക, നമ്മുടെ വീടിനടുത്തുള്ള സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ ആയിരിക്കും ഈ തുക വീട്ടിൽ കൊണ്ടു വന്ന് നൽകുക, അങ്ങനെ കൈമാറുമ്പോൾ ബന്ധപ്പെട്ട ഫോമുകൾ പൂരിപ്പിക്കുകയും, രേഖകൾ ആയ ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് എന്നിവ അവരുടെ മുമ്പാകെ നിങ്ങൾ ഹാജരാകണം. അപ്പോൾ മെയ് മാസം പതിനാൽ തൊട്ട് ഈ തുക അർഹരായ ആളുകളുടെ വീടുകളിൽ എത്തിച്ചേരുന്നതാണ്.

You may also like...