നല്ല ബേക്കറി രുചിയിൽ ഇനി ഇഡ്ഡ്ലി തട്ടിൽ എഗ്ഗ് പഫ്‌സ് ഓവൻ ഇല്ലാതെ ഉണ്ടാക്കാം, കിടിലം

നമുക്കിനി ഇഡ്ഡലിത്തട്ടിൽ വരെ പഫ്സ് ഉണ്ടാക്കാം.

പപ്സ് തയ്യാറാക്കാനായി ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ, ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത്, ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് പച്ചമണം മാറുമ്പോൾ അതിലേക്ക് പച്ചമുളക് എരുവിന് അനുസരിച്ച് കീറി ഇട്ടു കൊടുക്കാം, എന്നിട്ട് വീണ്ടും ഇളക്കി കഴിഞ്ഞു മൂന്ന് സവാള നീളത്തിലരിഞ്ഞതും അല്പം ഉപ്പു കൂടി ചേർത്ത് വഴറ്റിയെടുക്കുക. എന്നിട്ട് സവാള നല്ലപോലെ സോഫ്റ്റായി വഴന്നു മസാലക്കുള്ള പരുവമായി വരുമ്പോൾ അതിലേക്ക് കാൽടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ കശ്മീരി മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, മുക്കാൽ ടീസ്പൂൺ ഗരം മസാല പൊടിച്ചത് കൂടി ചേർത്ത് ചെറുതീയിൽ പച്ചമണം മാറുന്നത് വരെ വഴറ്റിയ ശേഷം ഒരു തക്കാളി കൂടി മുറിച്ചിട്ട് മിക്സ് ചെയ്തു, ഒരു ടീസ്പൂൺ വെള്ളം തളിച്ചു കൊടുത്തു ഒന്നു മൂടിവെച്ച് ഒരു മിനിറ്റ് നേരം കുക്ക് ചെയ്തെടുക്കാം, ഒരു മിനിറ്റ് കഴിഞ്ഞ് ഈ മസാല നല്ലപോലെ ഉടച്ച് ഫ്‌ളെയിം ഓഫ് ചെയ്യാവുന്നതാണ്.

പിന്നെ ഒന്നോ രണ്ടോ കപ്പ് ഗോതമ്പുപൊടിയിൽ ആവശ്യത്തിന് ഉപ്പും വെള്ളവും കൂടി ചേർത്ത് മിക്സ് ചെയ്തു ചതുരത്തിൽ പരത്തി അതിനുമുകളിലായി വീണ്ടും ചതുരത്തിൽ പറത്തിയത് വച്ച് അങ്ങനെ ഒരു മൂന്നു ലെയർ ഉള്ള ഈ ഷീറ്റ് എടുത്തു, ഒരു പപ്പ്സിനു വേണ്ട അളവിൽ മാത്രം ഓരോന്നും മുറിച്ച് നടുവിലായി മസാലയും ഒരു പുഴുങ്ങിയ മുട്ടയുടെ പകുതിയും കമിഴ്ത്തി വച്ചുകൊടുത്തു സൈഡിലായി നാലുവശത്തും വെള്ളം തടവി നടുവിലേക്ക് ആയി നാല് ഭാഗത്തുനിന്നും മടക്കാവുന്നതാണ്. എന്നിട്ട് ഒന്ന് കൈകൊണ്ട് വെച്ച് അമർത്തി ഒട്ടിച്ചു കൊടുക്കാം.

ഇതുപോലെ എല്ലാം ചെയ്തതിനുശേഷം, ഒരു ബൗളിലേക്ക് ഒരു മുട്ട പൊട്ടിച്ചു ഒഴിച്ച് നല്ലപോലെ ബീറ്റ് ചെയ്തു എടുക്കണം. ശേഷം ഇഡ്ഡലിത്തട്ടിൽ എല്ലാ വട്ടത്തിലും എണ്ണ തടവി കൊടുത്തു ഓരോ പപ്പ്സും വച്ചു കൊടുക്കാം.

എന്നിട്ടു ഒരു ചീനച്ചട്ടി പോലെയുള്ള പാൻ ആറു മിനിറ്റ് നേരം അടച്ചു വച്ച് ചൂടാക്കി അതിനുശേഷം അതിലേക്ക് ഒരു തട്ട് ഇറക്കിവെച്ച് അതിനുമുകളിലായി ഈ ഇഡലി തട്ട് ഇറക്കി ബീറ്റ് ചെയ്ത മുട്ട ഈ പപ്പ്സിന്റെ മേൽ എല്ലായിടത്തും തടവി, പിന്നീട് പാൻ മൂടി ഏകദേശം 15 മിനിറ്റ് തൊട്ട് 20 മിനിറ്റ് വരെ കുക്ക് ചെയ്ത് എടുക്കാം. ഒരു മീഡിയം ഫ്ലെയിമിൽ വച്ചിരുന്നാൽ മതിയാകും അതിനുശേഷം തുറന്നുനോക്കുമ്പോൾ നല്ല ക്രിസ്പിയും സോഫ്റ്റ് എഗ്ഗ് പപ്പ്സ് തയ്യാറായിരിക്കും.

You may also like...