ഒരു രാജ്യം ഒരു റേഷൻ കാർഡ് എന്ന പദ്ധതിയെക്കുറിച്ചും, മെയ് ജൂൺ മാസങ്ങളിൽ വന്ന മാറ്റങ്ങളും

ഒരു രാജ്യം ഒരു റേഷൻ കാർഡ് എന്ന പദ്ധതിയെക്കുറിച്ചും, മെയ് ജൂൺ മാസങ്ങളിൽ അതിൽ വന്നിരിക്കുന്ന പുതുമുകളെ കുറിച്ചും ഒന്ന് അറിഞ്ഞിരിക്കാം. ഇന്ത്യയിൽ ഉള്ള ആളുകൾക്ക് ഇന്ത്യയുടെ ഏതു കോണിൽ നിന്നും റേഷൻ വാങ്ങാനുള്ള സംവിധാനമാണ് ഈ ഒരു രാജ്യം ഒരു റേഷൻ കാർഡ് എന്ന പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പദ്ധതിയുടെ ഒരുവിധ നടപടികളെല്ലാം ആയി കഴിഞ്ഞിട്ടുണ്ട്, അതിനാൽ നിങ്ങളോ നിങ്ങളുടെ പരിചയത്തിലുള്ള ആളുകളോ പുറത്തായി ജോലിചെയ്യുന്നവർ ആണെങ്കിൽ അല്ലെങ്കിൽ മാതൃക റേഷൻ കടയിൽ നിന്ന് റേഷൻ വാങ്ങാൻ പറ്റാതെ ദൂരെ താമസിക്കുന്നവർ ആണെങ്കിൽ, അവരുടെ കയ്യിൽ റേഷൻ കാർഡ് ഉണ്ടെങ്കിൽ, നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് നിന്ന് അത് ഇന്ത്യയിൽ ഏത് സ്ഥലവും ആയിക്കോട്ടെ, നിങ്ങളുടെ കയ്യിലുള്ള റേഷൻകാർഡ് ഉപയോഗിച്ചുതന്നെ റേഷൻ വാങ്ങാം.

അതിനായി രണ്ട് രണ്ട് കണ്ടീഷനുകൾ മാത്രമേയുള്ളൂ, അതിൽ ആദ്യത്തേത് റേഷൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തിരിക്കണം, അതായത് റേഷൻകാർഡിൽ പേരുള്ള എല്ലാവരും ആധാർ കാർഡുമായി ലിങ്ക് ചെയ്തിരിക്കണം എന്നാണ്, രണ്ടാമത്തേത് ബയോമെട്രിക് ഓതെന്റിക്കേഷൻ വിജയകരം ആയിരിക്കണം എന്ന് മാത്രമേ ഉള്ളൂ.

അപ്പോൾ സർക്കാറിൻറെ രണ്ട് അപ്ഡേഷനുകൾ ആദ്യത്തേത് മെയ് 31 വരെ റേഷൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യുവാനുള്ള അവസരം നൽകിയിട്ടുണ്ട് എന്നതാണ്, ഇത് ഓൺലൈനായി നിങ്ങൾക്ക് ചെയ്യാം. രണ്ടാമത്തെ അപ്ഡേഷൻ, ജൂൺ ഒന്നു മുതൽ 15 വരെ റേഷൻ കാർഡ് നിങ്ങളുടെ ഫോൺ നമ്പറുമായി ലിങ്ക് ചെയ്യുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്, അതുമാത്രമല്ല ഇനി ലിങ്ക് ചെയ്തവർ ആണെങ്കിൽ അത് വേറൊരു നമ്പറിലേക്ക് മാറ്റുവാനും ഈ ദിവസങ്ങളിൽ സാധിക്കുന്നു. അപ്പോൾ മറ്റെവിടെയെങ്കിലും താമസിക്കുന്ന ആളുകൾക്ക് ഇത് വളരെയധികം ഉപകാരപ്രദമാകുന്ന ഒരു പദ്ധതി ആയതിനാൽ മാക്സിമം പറഞ്ഞ കണ്ടീഷനുകൾ പറഞ്ഞ തീയതികളിൽ എത്രയും പെട്ടെന്ന് തന്നെ സാധ്യമാക്കുക.

You may also like...