ഒടുവിൽ റേഷൻ കാർഡ് ഉടമകളായ മുൻഗണന വിഭാഗത്തിൽ ഉള്ളവർക്കുള്ള തുകയും എത്തിച്ചേരുകയാണ്, അറിയാൻ

ഒടുവിൽ റേഷൻ കാർഡ് ഉടമകളായ മുൻഗണന വിഭാഗത്തിൽ ഉള്ളവർക്കുള്ള തുകയും എത്തിച്ചേരുകയാണ്.

സംസ്ഥാന സർക്കാരിൻറെ മറ്റൊരു അനുകൂല്യമായ ഇതുവരെ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഉള്ള ആനുകൂല്യങ്ങളും, മറ്റു യാതൊരു വിധ പെൻഷനുകളും ലഭിക്കാത്ത റേഷൻ കാർഡ് ഉടമകൾക്ക് ആയിരം രൂപ വീതം നൽകാനുള്ള തീരുമാനം ആയിരുന്നു. മെയ് 12,13 തീയതികളിൽ ഇതിനുവേണ്ടിയുള്ള സത്യവാങ്മൂലവും ന്യൂസ് പേപ്പറുകളിൽ കൊടുത്തിട്ടുണ്ടായിരുന്നു, ആയതിനാൽ മെയ് ഇരുപത്തിയൊന്നാം തീയതി അടുത്തുള്ള പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും അല്ലെങ്കിൽ മാതൃക റേഷൻ കടയിൽ അർഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്, അങ്ങനെ ലിസ്റ്റിൽ പേരുള്ളവർ ഉടനെതന്നെ ന്യൂസ് പേപ്പറിൽ ഉള്ള സത്യവാങ്മൂലം പൂരിപ്പിച്ച് വെക്കേണ്ടതാണ്. ഇനി സത്യവാങ്മൂലം ഉള്ള പേപ്പർ ലഭിച്ചില്ലെങ്കിൽ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിൽ പോയി പ്രിന്റ് എടുത്തു പൂരിപ്പിച്ചു വെക്കണം.

ഒരുപാട് മാനദണ്ഡങ്ങളുടെയും മറ്റും അടിസ്ഥാനത്തിൽ 37 ലക്ഷം വരുന്ന കാർഡ് ഉടമകളിൽ 14 മുക്കാൽ ലക്ഷം വരെയുള്ള കാർഡുടമകൾക്ക് ആണ് ഈ ആനുകൂല്യം ലഭിക്കാൻ പോകുന്നത്. മെയ് ഇരുപത്തിരണ്ടാം തീയതി മുതൽ സഹകരണ ബാങ്ക് അധികൃതർ ഇതിൽ അര്ഹരായിട്ടുള്ള ആളുകളുടെ റേഷൻകാർഡിൽ കൊടുത്തിരിക്കുന്ന അഡ്രസ്സിലേക്ക് എത്തിക്കുന്നതാണ്. അങ്ങനെ കൈയ്യിലേക്ക് തുക എത്തുന്ന സമയം പൂരിപ്പിച്ചു വച്ചിരിക്കുന്ന സത്യവാങ്മൂലവും, ആധാർ കാർഡിൻറെയും, റേഷൻ കാർഡിൻറെയും പകർപ്പും പ്പം ബന്ധപ്പെട്ട രേഖകളും അധികൃതർക്ക് കൈമാറേണ്ടതുണ്ട്.

ഇനി ആദ്യ ഗഡുവായ 1000 രൂപ പൂർണമായും വിതരണം ചെയ്തു കഴിഞ്ഞതിനു ശേഷം, പിന്നെയും ഒരു ആയിരം രൂപ കൂടി കൊടുക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്, അതിനുള്ള തീരുമാനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകുന്നതാണ്, ആയതിനാൽ ഓരോ റേഷൻ കാർഡിനും ആയിരം എന്നുള്ളത് 2000 രൂപ ആകുന്നതാണ്. അപ്പോൾ നിങ്ങൾക്ക് അതിന് അർഹതയുണ്ടോ എന്നറിയാൻ തൊട്ടടുത്തുള്ള മുൻസിപ്പാലിറ്റിയിലോ, പഞ്ചായത്തിലോ, റേഷൻകടയിലോ അന്വേഷിക്കാവുന്നതാണ്. അങ്ങനെ ലിസ്റ്റിൽ പേരുണ്ടെങ്കിൽ സത്യവാൻമൂലവും ഇതിനോടൊപ്പം ഉള്ള ബന്ധപ്പെട്ട രേഖകളും എല്ലാം തുക ലഭിക്കുമ്പോൾ സഹകരണ ബാങ്ക് ഉദ്യോഗസ്ഥർക്ക് നൽകുവാനായി കൈവശം വയ്ക്കുക.

You may also like...