News

Breaking News: മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അന്തരിച്ചു

മുൻ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് (67) അന്തരിച്ചു . ഹൃദയാഘാതത്തെ തുടർന്ന് വൈകിട്ടോടെ ഡൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ച സുഷമ സ്വരാജിന്റെ നില രാത്രിയോടെ ഗുരുതരമാകുകയായിരുന്നു . കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ, നിതിൻ ഗഡ്കരി എന്നിവർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

1953 ൽ ഹരിയാനയിലെ പാൽവാൽ എന്ന സ്ഥലത്താണ് ജനനം . പിതാവ് ഹർദേവ് ശർമ്മ അറിയപ്പെടുന്ന ആർ എസ് എസ് പ്രവർത്തകനായിരുന്നു . 1970 ൽ അഖില ഭാരത വിദ്യാർത്ഥി പരിഷത്തിലൂടെയാണ് സുഷമ രാഷ്ട്രീയത്തിലെത്തുന്നത് . അറിയപ്പെടുന്ന പ്രാസംഗികയായ സുഷമ ഡൽഹിയിലെ ആദ്യ വനിത മുഖ്യമന്ത്രി എന്ന ബഹുമതിയ്ക്ക് അർഹയാണ് . മാത്രമല്ല ഹരിയാന നിയമസഭ കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയും സുഷമ സ്വരാജാണ് .

25 വയസിലാണ് ഹരിയാന നിയമസഭയിൽ ദേവിലാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button