റേഷൻ കാർഡ് ഉള്ളവർക്ക് ആയിരം രൂപ, സത്യവാങ്മൂലതോടൊപ്പം കൈയിൽ കരുതേണ്ട രേഖകൾ ഇവയാണ്, അറിവ്

റേഷൻ കാർഡ് ഉള്ളവർക്ക് ആയിരം രൂപ. പക്ഷേ സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ ഈ തുക ലഭിക്കുകയില്ല.

സർക്കാറിന്റെ ഇതുവരെ യാതൊരുവിധ ആനുകൂല്യങ്ങൾ ലഭിക്കാത്തവർക്ക്‌ അതായത് സാമൂഹ്യസുരക്ഷ പെൻഷനുകളും, ക്ഷേമപെൻഷനുകളും, പിന്നെ മഹമാരിയോട് അനുബന്ധിച്ചുള്ള ആനുകൂല്യങ്ങൾ ഒന്നും കൈപ്പറ്റാത്ത മുൻഗണന വിഭാഗങ്ങളായ എ.എ.വൈ, ബി.പി.എല്‍‌ കാർഡുള്ളവർക്ക് ഓരോ റേഷൻ കാർഡിന് ആയിരം രൂപ നൽകാൻ സര്ക്കാർ ഉദ്ദേശിച്ചിരുന്നു.

അതിൻറെ വിതരണം ഇപ്പൊൾ തുടങ്ങിയിരിക്കുകയാണ്, ജൂൺ 6 വരെ ആണ് അവസാന തീയതി. ഇതിന് അർഹതയുള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് നിങ്ങളുടെ മാതൃക റേഷൻ കടയിൽ ആയിരിക്കും, അവിടെ വളരെ ചുരുങ്ങിയ പേരുടെ ലിസ്റ്റ് മാത്രം ആയിരിക്കും വന്നിരിക്കുന്നത്, അതുകൊണ്ട് കൂടുതൽ പേരുടെ പേര് ഉൾപ്പെടുത്തിയിട്ടുള്ള ലിസ്റ്റുകൾ മുനിസിപ്പാലിറ്റിയിൽ നിന്നും, പഞ്ചായത്തിൽ നിന്നും ലഭിക്കുന്നതാണ്.

ചിലർക്ക് മൊബൈലിലേക്കു മെസ്സേജ് വന്നിട്ടുണ്ടാകും, എന്നാൽ അങ്ങനെ മെസ്സേജ് വരണമെന്ന് യാതൊരു നിർബന്ധവുമില്ല ആയതിനാൽ ലിസ്റ്റിൽ പേരുണ്ടോ എന്ന് സ്വയം അന്വേഷിക്കേണ്ടതുണ്ട്.

ഇനി അങ്ങനെ പേര് ഉണ്ടെങ്കിൽ സത്യവാങ്മൂലവും ബന്ധപ്പെട്ട രേഖകളും തുക നൽകാൻ വരുന്ന സഹകരണ ബാങ്ക് ഉദ്യോഗസ്ഥന് കൈ മാറേണ്ടതുണ്ട്, അവർ വരുന്ന സമയം സത്യവാങ്മൂലം നൽകിയില്ലെങ്കിൽ തുക ലഭിച്ചെന്നുവരില്ല, മാത്രമല്ല ഇനി വരാൻ പോകുന്ന മറ്റ് ആനുകൂല്യങ്ങളും തടസപ്പെട്ടേക്കും.

ആയതിനാൽ സത്യവാൻമൂലം മെയ് 12, 13 തീയതികളിൽ പത്രങ്ങളിലും ഉണ്ട് അതിൽനിന്ന് പൂരിപ്പിച്ചു മുറിച്ചു എടുത്ത് കൈയിൽ സൂക്ഷിച്ചാൽ മതിയാകും, ഇനി അതില്ലെങ്കിൽ അക്ഷയകേന്ദ്രങ്ങളിൽ പോയി ഡൗൺലോഡ് ചെയ്തു പ്രിൻറ് എടുത്തു പൂരിപ്പിക്കാവുന്നതാണ്. റേഷൻ കാർഡിൽ കൊടുത്തിരിക്കുന്ന അഡ്രസിലേക്ക്‌ ആയിരിക്കും തുക എത്തുക, ഈ സമയം ദൂരെ എവിടെയെങ്കിലും താമസിക്കുന്നത് മൂലം തുക ലഭിക്കാതിരിക്കാം.

സത്യവാങ്മൂലത്തിനോടൊപ്പം റേഷൻകാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ ഒരു പകർപ്പ് കയ്യിൽ കരുതുക, ആരാണോ റേഷൻ കാർഡിന്റെ ഉടമ അയാളുടെ പേര് വച്ചായിരിക്കണം സത്യവാങ്മൂലം പൂരിപ്പിക്കുവൻ, ഇനി ഉടമ മറിച്ച് പോയെങ്കിൽ തൊട്ട് താഴെ അവകാശം വരുന്ന ആളുടെ പേര് വച്ചാണ് പൂരിപ്പികേണ്ടത് ഒപ്പം രേഖകളും അയാളുടെ തന്നെ വേണം.

ഒരുപാട് മുൻഗണന വിഭാഗത്തിൽപ്പെട്ട അർഹതയുള്ളവർക്ക് ഈ സത്യവാങ്മൂലത്തിനെ പറ്റി വലിയ ധാരണയില്ല, ആയതിനാൽ ആണ് ഇങ്ങനെയൊരു പോസ്റ്റ് പ്രത്യേകമായി ഇടുന്നത്. ഇതിലൂടെ ഈ വാർത്താ അർഹതയുള്ള എല്ലാവരിലേക്കും എത്തിപ്പെടട്ടെ.

You may also like...