ജൻധൻ അക്കൗണ്ട് ഉടമയ്ക്ക് പതിനായിരം രൂപാ ബാങ്കുകളിൽനിന്ന് വായ്പയായി പിൻവലിക്കാം, അറിവ്

ജൻധൻ അക്കൗണ്ട് ഉടമയ്ക്ക് 10,000 രൂപ വരെ വായ്പാ സഹായം ബാങ്കുകളിൽനിന്ന് ലഭിക്കുന്നു.

കേന്ദ്രസർക്കാരിന്റെയും മറ്റും പെൻഷനും മറ്റ് ആനുകൂല്യങ്ങളും സ്വീകരിക്കാനായി ഒരു അക്കൗണ്ട് എന്ന രീതിയിലും, ഒരു കുടുംബത്തിലെ ഒരാൾക്ക് കേന്ദ്രസർക്കാറിന്റെ അക്കൗണ്ട് എന്ന രീതിയിലും ആണ് ജൻധൻ അക്കൗണ്ട് ഉയർന്നു വന്നത്.

മഹാമാരിയുടെ പശ്ചാത്തലത്തിൽ ധാരാളം ആനുകൂല്യങ്ങൾ ഈ അക്കൗണ്ട് ഉള്ള സ്ത്രീകൾക്ക് കേന്ദ്ര സർക്കാരിൻറെ വക ലഭിക്കുന്നു, എന്നാൽ ബാങ്കുകൾ ഇനിയും വെളിപ്പെടുത്താത്ത ഒരു സഹായം കൂടിയാണ് 10,000 രൂപയുടെ വായ്പ (ഈ സഹായം സ്ത്രീകൾക്കും പുരുഷന്മാർക്കും ലഭിക്കുന്നതാണ്).

അപ്പൊൾ ധാരാളം ആനുകൂല്യങ്ങൾ ഈ അക്കൗണ്ട് ഉള്ളവർക്ക് ലഭിക്കുന്നതുകൊണ്ട് പലരും ഈ അക്കൗണ്ട് തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടാകും, എന്നാൽ ലോക്ക്‌ ഡോൺ ആയത് മൂലം ബാങ്കിൽ പോയി ചേരാൻ സാധിക്കാത്തതുകൊണ്ട് അക്ഷയ കേന്ദ്രങ്ങളിൽ ഓൺലൈനായി ഇതിൻറെ അപേക്ഷ ലഭിക്കുന്നതാണ് അത് പ്രിൻറ് എടുത്തു പൂരിപ്പിച്ച് നിങ്ങളുടെ അടുത്തുള്ള ബാങ്കിൽ (ഗ്രാമീണ ബാങ്ക് ഉൾപ്പടെ ഉള്ള ബാങ്കുകളിൽ) കൊണ്ട് കൊടുത്താൽ ഈ അക്കൗണ്ട് തുടങ്ങുന്നതേയുള്ളൂ.

പത്തു വയസ്സിനു മുകളിലുള്ള ആർക്കും അക്കൗണ്ട് തുടങ്ങാവുന്നതാണ്, പിന്നെ മറ്റൊരു കാര്യം എന്താണെന്ന് വെച്ചാൽ ഇതിൽ ബാലൻസ് ഒന്നും മെയിന്റെയിൻ ചെയ്യേണ്ട ആവശ്യമില്ല, കൂടാതെ നാല് ട്രാൻസാക്ഷൻ വരെ ഓൺലൈനായി ഒരുമാസം നടത്താവുന്നതാണ്. ഇതുകൂടാതെ ആക്സിഡൻറ് ഇൻഷുറൻസ് മറ്റും അക്കൗണ്ടിലൂടെ ലഭിക്കുന്നു.

പിന്നെ ഏറ്റവും ഉപകാരപ്രദമായ കാര്യം ആറുമാസം ആയിട്ട് ഈ അക്കൗണ്ട് ഉണ്ടെങ്കിൽ അതിൽ നല്ല രീതിയിൽ പണമിടപാടു നടത്തി ആക്റ്റീവ് ആണെങ്കിൽ ഓവർ ഡ്രാഫ്റ്റ് ആയി 5000 രൂപ (12% പലിശക്ക്) പിൻവലിക്കാം ആയിരുന്നു.

എന്നാൽ ലോക്ക്‌ ഡൗൺ ആയത് മൂലം 5000 രൂപ എന്നത് 10000 രൂപ ആക്കിയിട്ടുണ്ട്, ആയതിനാൽ നിങ്ങൾക്ക് 10000 രൂപ വരെ വായ്പയായി പിൻവലിക്കാം, അതും യാതൊരുവിധ രേഖകളും നൽകേണ്ടതില്ല, എന്നിരുന്നാൽ പതിനായിരം രൂപയ്ക്ക് അതിൻറെതായ പലിശ നൽകേണ്ടതുണ്ട്.

നിങൾ ബാങ്കിൽ നിന്നും മറ്റും ലോൺ എടുക്കുകയാണ് എങ്കിൽ ഒരുപാട് രേഖകൾ സമർപ്പിക്കേണ്ടതുണ്ട് അതിലും എളുപ്പമാണ് ഈ 10000 രൂപ കൈപ്പറ്റുവാൻ, അപ്പോൾ നിങ്ങൾക്ക് അക്കൗണ്ടുള്ള ബാങ്കിൽ പോയി അർഹതയുണ്ടോ എന്ന് അന്വേഷിച്ച് ഈ തുക പെട്ടെന്ന് തന്നെ കൈപ്പറ്റാവുന്നതാണ്.

You may also like...