January 19, 2021

മെയ് 25 മുതൽ കെ.എസ്.എഫ്.ഇ യുടെ കീഴിലുള്ള സ്കീമുകൾക്ക് കൂടുതൽ റിട്ടേൺ നിശ്ചയിച്ചിരിക്കുന്നു

മെയ് 25 മുതൽ കെ.എസ്.എഫ്.ഇ യുടെ കീഴിൽ ഉള്ള സ്കീമുകൾക്ക് കൂടുതൽ റിട്ടേൺ നിശ്ചയിച്ചിരിക്കുന്നു.

നമുക്കറിയാം മഹാമാരിയോട് അനുബന്ധിച്ച് എല്ലാവരുടെ കീഴിലും ഉള്ള നിക്ഷേപ സ്കീമുകളുടെ പലിശ വെട്ടിച്ചുരുക്കിയിരിക്കുകയാണ്, പക്ഷേ ഈ സമയത്ത് പണം നിക്ഷേപിച്ച് മികച്ച രീതിയിൽ റിട്ടേൺസ് ലഭിക്കുന്ന സ്കീമുകൾ ആണ് ആളുകൾ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്, അന്നേരം ആണ് കെഎസ്എഫ്ഇ അവരുടെ കീഴിലുള്ള സ്കീമുകളുടെ പുതുക്കിയ ഇൻട്രസ്റ്റ് റേറ്റ് ആയി വന്നിരിക്കുന്നത്.

കേരള സർക്കാരിൻറെ ഏറ്റവും വിശ്വസ്തമായ ഒരു സംരംഭം തന്നെയാണ് കെഎസ്എഫ്ഇ ചിട്ടികൾ എന്നാൽ കെഎസ്എഫ്ഇ യിൽ ചിട്ടി മാത്രമല്ല പലതരം ലോണുകളും ഡെപ്പോസിറ്റുകളും എല്ലാം നൽകുന്നുണ്ട്. അപ്പോൾ ഇനി നിങ്ങൾ ഒരു നിക്ഷേപത്തിലേക്ക് കടക്കുകയാണ് എങ്കിൽ തീർച്ചയായും കെഎസ്എഫ്ഇയിൽ തന്നെ നിക്ഷേപിക്കാവുന്നതാണ്, കാരണം നമ്മുടെ നിക്ഷേപത്തിന് തിരികെ നൽകുന്ന പലിശ കെഎസ്എഫ്ഇ വളരെയധികം കൂട്ടിയിരിക്കുകയാണ്.

അതിൽ ഏറ്റവും ആദ്യത്തേത് മൂന്നു മാസം മുതൽ ആറു മാസം വരെ ഉള്ള ഫിക്സഡ് ഡെപ്പോസിറ്റ് ആണ്, അതിന്റെ മുൻപത്തെ പലിശ 4.5% ആയിരുന്നു എന്നാൽ പുതുക്കിയ പലിശത്തുക 7% ആക്കിയിട്ടുണ്ട്, ചുരുക്കിപ്പറഞ്ഞാൽ 91 ദിവസം മുതൽ 180 ദിവസത്തേക്ക് ഫിക്സഡ് ഡെപ്പോസിറ്റ് ഇടുന്നവർക്ക് 7% പലിശ തിരികെ ലഭിക്കുന്നതാണ്.

ഇനി ഒരു വർഷത്തേക്ക് എഫ്ഡി. ഇടാൻ ആഗ്രഹിക്കുന്നവർക്ക് ആണെങ്കിൽ മുൻപത്തെ പലിശത്തുക 7% ആയിരുന്നു അത് 7.25% ആക്കി കൂട്ടിയിട്ടുണ്ട്. ഇനി പിന്നെ കെഎസ്എഫ്ഇ ചിട്ടികൾ വിളിച്ചെടുത്തു കൂടുതൽ ലാഭത്തിനായി കെഎസ്എഫ്ഇയിൽ തന്നെ നിക്ഷേപിക്കുന്നവരാണ് ഏറെയും, അങ്ങനെ നിഷേപിക്കുന്നവർക്ക് മുൻപ് 7.5% പലിശ ആയിരുന്നു നൽകിയിരുന്നത്, എന്നാലത് 7.5% ആയി കൂട്ടിയിരിക്കുന്നു.

മുതിർന്ന ആളുകൾക്ക് അതായത് സീനിയർ സിറ്റിസൺസിന് വേണ്ടിയിട്ടുള്ള സ്കീമുകളിലെ ഇൻട്രസ്റ്റ് റേറ്റ് 8% എന്നുള്ളത് 8.5% ആക്കി ഉയർത്തിയിരിക്കുന്നു, അതുപോലെ ഫ്യൂച്ചർ ലൈബിലിറ്റി വേണ്ടിയിട്ടുള്ള പലിശ തുകയും 8% നിന്ന് 8.5% ശതമാനമാക്കിയിട്ടുണ്ട്, എന്നുപറയുമ്പോൾ നമ്മൾ ചിട്ടി വിളിച്ച് കഴിഞ്ഞ് ബാക്കി അടക്കേണ്ട തുക നമ്മൾ അവിടെത്തന്നെ നിഷേപിക്കുകയാണെങ്കിൽ അതിന് ഒരു പലിശ നമുക്ക് കെഎസ്എഫ്ഇ നൽകുന്നതാണ്, അതിനു നൽകുന്ന പലിശ ആണ് ഉയർത്തിയിരിക്കുന്നത്.

മേൽ പറഞ്ഞിരിക്കുന്ന പലിശ തുകയെല്ലാം ഒരു വർഷത്തേക്ക് എന്ന രീതിയിൽ കണക്ക് കൂട്ടിയിട്ട് വേണം എത്ര തുക നിങ്ങളുടെ നിക്ഷേപ കാലയളവില് ലഭിക്കുമെന്ന് കണക്കാക്കുവാൻ, മാത്രമല്ല ഇത് മഹാമാരിയോട് അനുബന്ധിച്ച് കെഎസ്എഫ്ഇ പുതുക്കിയ പലിശ തുകയാണ് ആയതിനാൽ എപ്പോൾ വേണമെങ്കിലും ഇതിൽ അവർക്ക് മാറ്റങ്ങൾ വരുത്താവുന്നതാണ്, അതുകൊണ്ട് എല്ലാം അന്വേഷിച്ച് അറിഞ്ഞിട്ട് വേണം നിക്ഷേപിക്കുവാൻ. ഇപ്പോൾ ഈ സമയത്ത് ബാങ്കുകളെയും മറ്റും നോക്കുമ്പോൾ ഏറ്റവും റിസ്ക് ഇല്ലാതെ വിശ്വസിക്കാൻ പറ്റുന്ന, അതോടൊപ്പം കൂടുതൽ റിട്ടേൺ ലഭിക്കുന്ന ഒരു നിക്ഷേപം തന്നെയായിരിക്കും ഈ കെഎസ്എഫ്ഇ സ്കീമുകളുടേത്.