October 26, 2020

റേഷൻ കാർഡ് ആധാർ കാർഡുമായി അല്ലെങ്കിൽ ഫോൺ നമ്പറുമായി ലിങ്ക് ചെയ്യാത്തവരുടെ ശ്രദ്ധയ്ക്ക്

റേഷൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യാത്ത അല്ലെങ്കിൽ ഫോൺ നമ്പറുമായി ലിങ്ക് ചെയ്യാത്തത് കാർഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്.

റേഷൻ കാർഡ് അത് എപിഎൽ അല്ലെങ്കിൽ ബിപിഎൽ ആയിക്കോട്ടെ അത് ആധാർ കാർഡുമായും, ഫോൺ നമ്പറുമായും ലിങ്ക് ചെയ്യണമെന്ന് കർശനമായ നിയമം വന്നിരിക്കുകയാണ് ഇല്ലെങ്കിൽ വരുംകാല ആനുകൂല്യം എല്ലാം നിങ്ങൾക്ക് നഷ്ടപ്പെട്ടേക്കാം.

അപ്പോൾ മെയ് 31 വരെയായിരുന്നു റേഷൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യുവാനുള്ള അവസാന തിയ്യതി നിശ്ചയിച്ചിരുന്നത്. ഇനി ലോക്ക് ഡൗൺ കാരണം അതിനുള്ള അവസരം ഇനിയും സര്ക്കാർ ചിലപ്പോൾ ഒരുക്കിയേക്കാം.

പിന്നെ ജൂൺ 15 വരെ ആധാർ കാർഡുമായി ഫോൺ നമ്പർ ലിങ്ക് ചെയ്യുവാനോ അല്ലെങ്കിൽ ലിങ്ക് ചെയ്ത നമ്പർ പുതുക്കുവാനുള്ള അവസരമുണ്ട്.

പലരും ഇവ ലിങ്ക് ചെയ്തിരിക്കാം, ഇനി ചെയ്യാത്തവർ ഉണ്ടെങ്കിൽ ഇനിയുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ പെട്ടതുതന്നെ ലിങ്ക് ചെയ്യേണ്ടതാണ്. ഇനി ലിങ്ക് ചെയ്തിട്ടുണ്ടോ എന്നൊക്കെ സംശയം ഉള്ളവർക്ക് മാതൃക റേഷൻ കടയും ആയി ബന്ധപ്പെടാം, ഒപ്പം ലിങ്ക് ചെയ്യാൻ അറിയില്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങളെയും സമീപിക്കാം.