സർക്കാരിന്റെ 800 – 1000 രൂപയ്ക്കുള്ളിൽ പശുക്കുട്ടികളെ തരുന്ന പദ്ധതി ആകർഷകമാക്കുന്നു, അറിവ്

കേരള സർക്കാരിൻറെ വക വെറും 800 രൂപ തൊട്ട് 1000 രൂപയ്ക്കുള്ളിൽ പശുക്കുട്ടികളെ തരുന്ന പദ്ധതി ആകർഷകമാക്കുന്നു. ലോക്ക് ഡൗൺ മൂലം ജോലി നഷ്ടപ്പെട്ടവർക്കും, പുതിയൊരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഈ സാഹചര്യത്തിൽ പശുവളർത്തൽ നല്ലൊരു ഓപ്ഷൻ ആണ്, അതും കേരള സർക്കാരിൻറെ സഹായത്തോടെ ആണെങ്കിൽ അത് വളരെയധികം ലാഭകരവും ആയിരിക്കും.

ഇതിനെ കുറിച്ച് അറിയാനായി കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻറെ (കേരള സ്റ്റേറ്റ് അനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെൻറ്) ഔദ്യോഗിക വെബ്സൈറ്റിൽ കയറണം അപ്പോൾ അതിൽ “വെയർ റ്റു ഗെറ്റ്” എന്ന ഐക്കണിൽ ക്ലിക്ക് ചെയ്തു നോക്കുമ്പോൾ ധാരാളം മൃഗങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസും അതിൻറെ വിലയും കാണാൻ സാധിക്കും.

അതിൽ നിങ്ങൾക്ക് ഏത് ഇനം പശു ആണ് വേണ്ടതെങ്കിൽ അതിനെക്കുറിച്ചും അതിൻറെ വിലയും(800-1000/-) അറിയാവുന്നതാണ്. ഇനി നിങ്ങൾക്ക് പശു വേണ്ടെങ്കിൽ മറ്റു കന്നുകാലികളുടെ വിവരങ്ങളും അതിൽ തന്നെ നൽകിയിട്ടുണ്ട്. ശേഷം ആ സൈറ്റിൽ തന്നെ അപ്ലൈ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്, പക്ഷേ ലോക് ഡൗൺ ആയത്കൊണ്ട് ചിലപ്പോൾ ആ സൗകര്യം ലഭ്യമായി എന്ന് വരില്ല., അങ്ങനെയാണെങ്കിൽ അവരെ ബന്ധപ്പെടാൻ “കോൺടാക്ട് അസ്” എന്ന ഐക്കണിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ജില്ലയുടെ ഫോൺ നമ്പർ നോക്കി അതിൽ വിളിച്ചു അന്വേഷിക്കാവുന്നതാണ്.

ഇങ്ങനെ വിളിച്ചു അന്വേഷിച്ചിട്ട് ഉണ്ടെങ്കിൽ സർക്കാരിൻറെ ഭാഗത്തുനിന്നും എല്ലാ വിവരങ്ങളും അവർ വ്യക്തമായി പറഞ്ഞു തരുന്നതാണ്, അപ്പോൾ നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഇതിലൂടെ ദൂരികരിക്കുകയും ചെയ്യാം. അപ്പോൾ താല്പര്യമുള്ളവർ ഈ ആനുകൂല്യം വിനിയോഗിക്കാതെ പോകരുത്.

You may also like...