January 26, 2021

വീട്ടിലെ പണിക്കും കൂലി ആയിട്ടുള്ള പദ്ധതിയുമായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വകുപ്പ് – അറിവ്

വീട്ടിലെ പണിക്കും കൂലി ആയിട്ടുള്ള പദ്ധതി കൊണ്ടുവന്നിരിക്കുകയാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വകുപ്പ്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിനായി 2020 ഏപ്രിൽ ഒന്നുമുതൽ അതിൻറെ കൂലി 20 ശതമാനം കൂടി വർധിപ്പിച്ചിരിക്കുകയാണ്, അപ്പോൾ മുൻപ് 275 എന്നുള്ളത് 300 രൂപയായി ഒരു പ്രവർത്തനത്തിന് നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും. രാവിലെ 9 മണി തൊട്ട് അഞ്ച് മണിവരെയാണ് പഞ്ചായത്ത് ഏൽപ്പിച്ചിരിക്കുന്ന ദൗത്യം തൊഴിലുറപ്പ് പദ്ധതിയിൽ അംഗമായവർ ചെയ്തു തീർക്കേണ്ടത്.

ഇനി വീട്ടിലെ പറമ്പിലോ, അല്ലെങ്കിൽ അടുത്തുള്ള അവകാശമുള്ള ഭൂമിയോ ഉണ്ടെങ്കിൽ അത് കൃഷിയോഗ്യമാക്കാൻ എല്ലാം ഈ തൊഴിലുറപ്പ് പദ്ധതിയിലൂടെ തന്നെ സാധിക്കുന്നു, ആയതിനാൽ സ്വന്തം വീടിൻറെ പറമ്പിൽ വരെ ജോലി ചെയ്താൽ നമുക്ക് ഈ തൊഴിലുറപ്പ് വേതനം ലഭിക്കുന്നതാണ്.ഒരു പഞ്ചായത്തിന്റെ അധീനതയിൽ സ്ഥിരതാമസം ആയ ഏതൊരു കുടുംബത്തിനും ഈ പദ്ധതിക്കുവേണ്ടി അപേക്ഷിക്കാവുന്നതാണ്, അപേക്ഷിച്ച് 15 ദിവസത്തിനുള്ളിൽ തൊഴിൽ കാർഡ് പഞ്ചായത്ത് അപേക്ഷകന് ഇഷ്യു ചെയ്തിരിക്കും. കുറഞ്ഞത് 14 ദിവസം എങ്കിലും ഇതിൽ അപേക്ഷിച്ചവർ പഞ്ചായത്തിന്റെ കീഴിൽ ജോലി ചെയ്യേണ്ടതാണ്.

18 വയസ്സിന് മുകളിലുള്ള ആർക്കുവേണമെങ്കിലും ഇതിനായി അപേക്ഷിക്കാവുന്നതാണ്, അപ്പോൾ ഇതിനുവേണ്ടി അപേക്ഷിക്കുവാൻ റേഷൻ കാർഡ്, ആധാർ കാർഡ്, അപേക്ഷകൻറെ രണ്ട് ഫോട്ടോ, ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് എന്നിവ കൊണ്ടാണ് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി കൈകാര്യം ചെയ്യുന്ന വകുപ്പിലേക്ക് അപേക്ഷിക്കാനായി പോകേണ്ടത്.

അപ്പോൾലോക്ക് ഡൗൺ മൂലം ഒക്കെ ജോലി നഷ്ടപ്പെട്ടവർക്കും, പുതിയൊരു ഉപജീവന മാർഗം കണ്ടെത്താൻ ശ്രമിക്കുന്നവർക്കും ഇതൊരു കൈത്താങ്ങ് തന്നെയാണ്, ഈ തൊഴിലുറപ്പ് പദ്ധതിയിൽ അംഗമായവർക്ക് പഞ്ചായത്തിൻറെ വകയുള്ള ആനുകൂല്യങ്ങൾ ആദ്യം തന്നെ ലഭിച്ചേക്കും, ആയതിനാൽ സ്വന്തം വീട്ടിലെ കൃഷി പ്രോത്സാഹിപ്പിക്കാനും, പഞ്ചായത്തിൻറെ അധീനതയിലുള്ള കൃഷിഭൂമികൾ എല്ലാം യോഗ്യം ആക്കാനും, മറ്റു പ്രോത്സാഹനങ്ങൾക്കും പഞ്ചായത് ഇതിലൂടെ നമ്മളെ സഹായിക്കുന്നു.