ലോകത്തിലെതന്നെ ഏറ്റവും അപകടം പിടിച്ച ഈ റെയിൽവേ പാതകളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?

ലോകത്തിലെതന്നെ ഏറ്റവും അപകടം പിടിച്ച മനുഷ്യരെ മുൾമുനയിൽ നിർത്തുന്ന ഈ റെയിൽവേ പാതകളെ കുറിച്ച് കേട്ടിട്ടുണ്ടോ?

ചില സമയങ്ങളിൽ തീവണ്ടികൾക്ക് ഉദ്ദേശിച്ച സ്ഥലത്ത് എത്താൻ ഒരുപാട് ദുർഘടം പിടിച്ച സ്ഥലങ്ങളിലൂടെ കടന്നു പോകേണ്ടിവരും, അപ്പോൾ ട്രെയിനിൽ ഉള്ള യാത്രക്കാർക്ക് ചിലർക്കെങ്കിലും പുറത്തേക്ക് നോക്കുമ്പോൾ വല്ലാതെ ഭയം തോന്നിയേക്കും എന്നാൽ സാഹസികത ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഈ യാത്ര വളരെ രസകരമായും തോന്നുന്നു.

അങ്ങനെ ലോകത്തിലെ തന്നെ പല കോണിലുമുള്ള 10 റെയിൽവേ പാതകളാണ് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്, ഇത് കാണുമ്പോൾ തന്നെ നമ്മളിൽ പലർക്കും ഒരു പേടി തോന്നിയേക്കാം, എങ്ങനെയാണ് ഈ സ്ഥലങ്ങളിൽ ഒക്കെ പാതകൾ നിര്മിച്ചതെന്നും തോന്നിയേക്കാം, അങ്ങനെയാണെങ്കിൽ അതിൽ സഞ്ചരിച്ചവരുടെ കാര്യം പറയേണ്ടതില്ലല്ലോ.

വിജനമായ വഴിയിലൂടെ ഒരുപാട് ഉയരത്തിൽ കൂടെയും മറ്റും യാത്ര ചെയ്യുമ്പോൾ ആർക്കായാലും പേടി തോന്നുന്നതിൽ തെറ്റില്ല, എന്നാൽ ഈ 10 പേടിപ്പെടുത്തുന്ന പാതകളിൽ ഒന്ന് ഇന്ത്യയിലെ തന്നെ വളരെ പ്രശസ്തമായ സ്ഥലത്തെ റെയിൽവേ പാത തന്നെയാണ്, തികച്ചും സാഹസികത ഇഷ്ടപ്പെടുന്ന ആളുകൾക്ക് മറ്റെവിടെ പോയില്ലെങ്കിലും ഇന്ത്യയിലെ ഈ സ്ഥലത്തുകൂടെ ഒരു യാത്ര നടത്താവുന്നതുമാണ്.

ഡെവിൾ നോസ് ട്രെയിൻ-ഇക്വഡാർ, കംബ്രെസ് ആൻഡ് ടോൾടെക്ക് സിനിക്ക് റെയിൽറോഡ്- ന്യൂ മെക്സിക്കോ, ട്രെയിൻ ടു ദി ക്‌ളൗഡ്‌സ്- അർജന്റീന, വൈറ്റ് പാസ് ആൻഡ് യുക്കൊൺ റൂട്ട്- അലാസ്ക (യു.എസ്.എ), ജോർജ്‌ടൗൺ ലൂപ്പ് റെയിൽറോഡ്- യു.എസ്.എ, രാമേശ്വരം റെയിൽവേ ട്രാക്ക്- ചെന്നൈ, അസോ മിനാമി റൂട്ട്- ജപ്പാൻ, മെഗലോങ് റെയിൽവെ മാർക്കറ്റ് ട്രാക്ക്- തായ്‌ലാൻഡ്, നാപിയെർ ഗിസ്‌ബൺ റെയിൽവേ- ന്യൂസീലാൻഡ്, ദി ഡെത്ത് റെയിൽവേ- തായ്‌ലാൻഡ്. മേൽപ്പറഞ്ഞ റെയിൽവേ പാതകൾക്ക് ദുർഘടം എന്ന് തോന്നിക്കുന്ന നമ്മളെ പേടിപ്പെടുത്തുന്ന ലക്ഷണങ്ങൾ തന്നെയാണ് പറയാനുള്ളത്, ഇതെല്ലാം വളരെയധികം ഇന്ട്രെസ്റ്റിംഗ് തന്നെ ആയി നമ്മുക്ക് തോന്നിയേക്കാം.

You may also like...