സൗജന്യ സഹായം 1500 അവസാന ഗഡു ഇന്ന് മുതൽ ബാങ്ക് അക്കൗണ്ടിൽ, വിശദമായി തന്നെ അറിയാനായി

ജൂൺ അഞ്ചാം തീയതി മുതൽ അർഹരായവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അവസാന ഗഡു ആയ 500 രൂപയും ക്രെഡിറ്റ് ആകുന്നു.

മഹാമാരിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിൻറെ വക ജൻധൻ അക്കൗണ്ട് ഉള്ള വനിതകൾക്ക് 1500 രൂപ അതായത് 500 രൂപ വച്ച് മൂന്ന് ഗഡുക്കളായി നൽകാൻ തീരുമാനിച്ചു, ആദ്യ രണ്ടു ഗഡുക്കൾ ഏപ്രിൽ, മേയ് മാസങ്ങളിൽ വനിതകളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയിട്ടുണ്ടാകും, ഇപ്പോൾ അവസാന ഗഡു 500 രൂപ ജൂൺ മാസം അഞ്ചാം തീയതി മുതൽ അവരുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ആയി തുടങ്ങുന്നതാണ്.

നിലവിൽ ജൻധൻ അക്കൗണ്ട് ഉള്ള പത്ത് വയസ്സിന് മുകളിലുള്ള എല്ലാ വനിതകളുടെയും, പെൺകുട്ടികളുടെയും ആക്ടീവായ ജൻ ധൻ ബാങ്ക് അക്കൗണ്ടിലേക്ക് ആണ് ഈ തുക ക്രെഡിറ്റ് ആവുക, ഇനി തുടർന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കാനായി പലർക്കും ഈ അക്കൗണ്ട് തുടങ്ങാൻ ഉള്ള സാഹചര്യം ഇപ്പോൾ ബാങ്കുകൾ ഒരുക്കിയിട്ടുണ്ട്,

ഇങ്ങനെയുള്ള ഒരു അക്കൗണ്ട് തുടങ്ങുന്നതിലൂടെ കേന്ദ്ര സർക്കാരിൻറെ കൂടുതൽ ആനുകൂല്യങ്ങൾ ലഭിച്ചേക്കാം, ഒപ്പം പത്തു വയസ്സിനു മുകളിലുള്ള ആർക്കും ഈ അക്കൗണ്ട് തുടങ്ങാവുന്നതാണ്, ഇതിനോടൊപ്പം ഒരു ഡെബിറ്റ് കാർഡ്, ലൈഫ് ഇൻഷുറൻസ്, ആക്സിഡൻറ് ഇൻഷുറൻസ് എന്നിവ ലഭിക്കും, കൂടാതെ കഴിഞ്ഞ ആറുമാസം ആയി നല്ല രീതിയിൽ ഇടപാടുകൾ ഈ അക്കൗണ്ടിലൂടെ നടത്തുന്നവർക്ക് പതിനായിരം രൂപ വരെ ഓവർ ഡ്രാഫ്റ്റ് എടുക്കുവാനും സൗകര്യമുണ്ട്. ആയതിനാൽ ഇങ്ങനെ ഒരു അക്കൗണ്ട് തുടങ്ങി എന്നുവച്ച് ആർക്കും നഷ്ടം ഒന്നും ഉണ്ടാവുകയില്ല.

You may also like...