January 26, 2021

ജൂൺ മാസത്തെ റേഷൻ വിതരണം എങ്ങനെയാണെന്ന് അറിയാതെ പോകരുത്, നിങ്ങൾക്ക് റേഷൻ എളുപ്പം ലഭിക്കാൻ

ജൂൺ മാസത്തെ റേഷൻ വിതരണം എങ്ങനെയാണെന്ന് അറിയാതെ പോയാൽ ചിലപ്പോൾ നിങ്ങൾക്ക് റേഷൻ തന്നെ ലഭിച്ചെന്നുവരില്ല.

കഴിഞ്ഞ മാസത്തെ പോലെ ബയോമെട്രിക് സംവിധാനത്തിലൂടെ അല്ല ജൂൺ മാസം റേഷൻ വിതരണം ചെയ്യുന്നത്, കഴിഞ്ഞ മാസം കൈ വിരൽ പതിപ്പിച്ചു കൊണ്ടായിരുന്നു ആളുകൾക്ക് റേഷൻ നൽകിയിരുന്നത് എന്നാൽ ജൂൺ മാസം റേഷൻ കാർഡുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോൺ നമ്പർ ഉള്ള ഫോണുമായി പോയി അതിൽ വന്നിരിക്കുന്ന ഒ.ടി.പി സന്ദേശം അനുസരിച്ചാണ് ഈ മാസം റേഷൻ ലഭിക്കുന്നത്.

എന്തെങ്കിലും കാരണവശാൽ നിങ്ങളുടെ ഫോൺ നമ്പർ റേഷൻ കാർഡുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ നിങ്ങൾക്ക് റേഷൻ ലഭിക്കുകയില്ല എന്ന് കൂടി മനസ്സിലാക്കണം, ഇത് വളരെ കർശനമായതു കൊണ്ടുതന്നെ ജൂൺ 15 വരെ ഫോൺ നമ്പർ റേഷൻ കാർഡുമായി ലിങ്ക് ചെയ്യുവാനുള്ള അവസരം സർക്കാർ ഒരുക്കിയിട്ടുണ്ട്, ആരെങ്കിലും ലിങ്ക് ചെയ്യാത്തവർ ഉണ്ടെങ്കിൽ ലിങ്ക് ചെയ്തതിനുശേഷം മാത്രം റേഷൻ വാങ്ങാൻ പോകാം, അല്ലാതെ ജൂൺ മാസത്തെ റേഷൻ ലഭിക്കുകയില്ല. മേല്പറഞ്ഞ വിവരണങ്ങൾ മനസ്സിൽ വച്ച് സാമൂഹിക അകലം പാലിച്ചു കൊണ്ട് എത്രയും പെട്ടന്ന് റേഷൻ വാങ്ങാൻ ശ്രമിക്കുക.