January 26, 2021

സ്ത്രീകൾക്ക് 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന 10 ലോണുകൾ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു

സ്ത്രീകൾക്ക് 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന 10 ലോണുകൾ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു.

സ്വന്തമായി ഒരു സംരംഭം ആരംഭിക്കാൻ താല്പര്യമുള്ള സ്ത്രീകൾക്ക് വേണ്ടിയിട്ടാണ് ഇത്തരം ലോണുകൾ ബാങ്ക് നൽകുന്നത്.

ഏറ്റവും ആദ്യത്തേത് മഹിള ഉദ്യമം പദ്ധതിയാണ് ഇതിൽ 10 ലക്ഷം രൂപവരെ 10 വർഷത്തെ കാലാവധിയിൽ പഞ്ചാബ് നാഷണൽ ബാങ്ക് നൽകുന്നു.

അന്നപൂർണ പദ്ധതിയിലൂടെ സ്ത്രീകൾക്ക് കാറ്ററിങ് യൂണിറ്റ് തുടങ്ങുവാൻ അതിനു ആവശ്യമായിട്ടുള്ള പാത്രങ്ങളും സാമഗ്രികളും വാങ്ങാൻ അമ്പതിനായിരം രൂപ വരെ 36 മാസത്തെ തിരിച്ചടവ് കാലാവധിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്നു.

സ്ത്രീശക്തി പാക്കേജ്, സ്വന്തമായി ഒരു ബിസിനസ് അല്ലെങ്കിൽ ഒരു ബിസിനസിൽ 50% വരെ ഷെയർ ഉള്ള സ്ത്രീകൾക്ക് ഈ ലോൺ ലഭിക്കുന്നതാണ്.

ഭാരതീയ മഹിളാ ബാങ്ക് റീട്ടെയിൽ ബിസിനസ്സ് വായ്പയാണ്, 10.15% പലിശയിൽ റീട്ടെയിൽ മേഖലയിൽ സ്വന്തമായി ഒരു ബിസിനസ് തുടങ്ങുവാൻ ഈ പദ്ധതിയിലൂടെ സ്ത്രീകളെ സഹായിക്കുന്നു.

ദേന സാക്ഷി പദ്ധതി, ഇത് ദേന ബാങ്ക് സ്ത്രീകൾക്കായി മൈക്രോക്രെഡിറ്റ് വ്യവസായം, കാർഷിക ഉത്പാദനം എന്നിവയ്ക്കായി പരമാവധി 20 ലക്ഷം രൂപക്ക് അതും പലിശ കുറവിൽ ലോൺ നൽകുന്നു.

സെൻറ് കല്യാണി സ്കീം, പുതിയൊരു സംരംഭം ആരംഭിക്കുവാനോ അല്ലെങ്കിൽ നിലവിലുള്ള സംരംഭം വിപുലീകരിക്കുവാനോ പരിഷ്കരിക്കാനോ സ്ത്രീകൾക്കായി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ വായ്പ നൽകുന്നു, ഗ്രാമ കുടിൽ വ്യവസായങ്ങൾ, മൈക്രോ ചെറുകിട ഇടത്തരം സംരംഭങ്ങൾ, സ്വയം തൊഴിൽ ചെയ്യുന്ന സ്ത്രീകൾ, കൃഷിയുമായ് ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, വ്യാപാരം മേഖല, സർക്കാർ സ്പോൺസർ ചെയ്യുന്ന പരിപാടികൾ എന്നിവയിൽ ഉൾപ്പെട്ടിട്ടുള്ള സ്ത്രീകൾക്ക് ജാമ്യം ഒന്നും വെക്കാതെ ഈ വായ്പ ലഭിക്കുന്നതാണ്

ഉദ്യോഗിനി സ്കീം, ചെറുകിട വ്യവസായ യൂണിറ്റുകൾക്കും. കൃഷിക്കാർക്കും ആയി പഞ്ചാബ് ആൻഡ് സിനഡ് ബാങ്ക് ഈ വായ്പ വാഗ്ദാനം ചെയ്യുന്നു, അപേക്ഷിക്കാനുള്ള പ്രായപരിധി 18 വയസ്സു തൊട്ട് 40 വയസ്സ് വരെയാണ്, പരമാവധി വായ്പ തുക ഒരു ലക്ഷം രൂപ വരെയാണ്, എന്നാൽ കുടുംബ സ്ഥിതി കണക്കിലെടുത്ത് എസ്.സി, എസ്.ടി വിഭാഗത്തിൽ പെടുന്ന സ്ത്രീകൾക്ക് പ്രതിവർഷം 45000 രൂപ വായ്പ നൽകും.

മുദ്ര യോജന വായ്പയാണ്, ഇതിൽ തന്നെ മൂന്നു തരം വായ്പകൾ ഉണ്ട്, ശിശു പദ്ധതിപ്രകാരം 50,000 രൂപ വരെയും, കിഷോർ പദ്ധതി പ്രകാരം അമ്പതിനായിരം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെയും, തരുൺ പദ്ധതിപ്രകാരം അഞ്ച് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയും വായ്പ ലഭിക്കുന്നതാണ്.

ഭാരതീയ മഹിളാ ബാങ്ക് ബിസിനസ്സ് ലോൺ, റീട്ടെയിൽ മേഖലയിലെ പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സ്വത്തിന് എതിരായുള്ള വായ്പാ, മൈക്രോ വായ്പാ, എസ്.എം.ഇ വായ്പകൾ ലഭിക്കുന്നു, ഉൽപാദനവുമായി ബന്ധപ്പെട്ട സംരംഭത്തിന് ആണെങ്കിൽ 20 കോടി രൂപ വരെയാണ് വായ്പ ലഭിക്കുന്നത് ഒപ്പം ഇതിന് പലിശ ശതമാനത്തിൽ ഇളവ് നൽകുന്നു.

ഓറിയന്റ് മഹിളാ വികാസ് യോജന പദ്ധതി, 51 ശതമാനം വരെ മൂലധനം ഉള്ള, അത് വ്യക്തിഗതമോ സംയുക്തമോ ആയ ബിസിനസ് ഉടമസ്ഥതയിലുള്ള സ്ത്രീകൾക്ക് ഓറിയെന്റൽ ബാങ്ക് വായ്പ നൽകുന്നു. ചെറുകിട വ്യവസായങ്ങൾക്ക് 10 ലക്ഷം രൂപ മുതൽ 25 ലക്ഷം വരെ യാതൊരുവിധ ജാമ്യവും നൽകേണ്ടതില്ല, തിരിച്ചടവ് കാലാവധി ഏഴു വർഷമാണ്, രണ്ട് ശതമാനം വരെ പലിശ ഇളവ് ലഭിക്കും.

മേൽപ്പറഞ്ഞ വായ്പകൾ ഒന്നും പലർക്കും പരിചയമുണ്ടാവില്ല, എന്നാൽ ഇതിനെല്ലാം അപേക്ഷിച്ചാൽ തീർച്ചയായും സ്ത്രീകൾക്ക് ഇത് ലഭ്യമാക്കുന്നതും ആണ്, ആയതിനാൽ പുതിയൊരു സംരംഭം തുടങ്ങണമെങ്കിൽ നിങ്ങൾക്കിഷ്ടപ്പെട്ട വായ്പ നോക്കി അതാത് ബാങ്കിൽ പോയി ആവശ്യമുള്ള രേഖകളും, എന്തുതരം ബിസിനസ്സാണ് എന്നതിനുള്ള ഒരു ചെറിയൊരു റിപ്പോർട്ടും നൽകി അപേക്ഷിക്കാം.