November 25, 2020

എല്ലാവർക്കും ഭവനം എന്ന ഉദ്ദേശത്തോടുകൂടി ലൈഫ് മിഷൻ മൂന്നാംഘട്ട പ്രവർത്തനമാരംഭിക്കുകയാണ്

എല്ലാവർക്കും ഭവനം എന്ന ഉദ്ദേശത്തോടുകൂടി ലൈഫ് മിഷൻ മൂന്നാംഘട്ട പ്രവർത്തനമാരംഭിക്കുകയാണ്, ഇപ്പോൾ ഗുണഭോക്താക്കൾക്ക് രേഖകൾ സമർപ്പിക്കാം.

വളരെ പാവപ്പെട്ടവർക്ക് സ്വന്തമായി ഒരു ഭവനം ഇല്ലാത്തവർക്ക് ലൈഫ് മിഷൻ പദ്ധതിയിലൂടെ ഭവനം നിർമ്മിച്ചു കൊടുക്കുന്ന ഈ സ്കീം കുറച്ച് വൈകിയാണെങ്കിലും മൂന്നാംഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് പൂർത്തിയാക്കാത്ത പാർപ്പിടങ്ങളുടെ പുനരുദ്ധാരണം ഒക്കെയായിരുന്നു, അതിൽ 54000 പാർപ്പിടങ്ങൾ ഉണ്ടായിരുന്നെതിൽ 50000 പാർപ്പിടങ്ങൾ കെട്ടുറപ്പുള്ളതാക്കാൻ നമ്മുടെ സർക്കാരിന് സാധിച്ചു.

രണ്ടാംഘട്ട പ്രവർത്തനം തുടങ്ങിയത് 2012 സെൻസെക്സിലൂടെയും, കുടുംബശ്രീ വഴിയുള്ള അനേഷണത്തിലൂടെ ആയിരുന്നു, അത്കൊണ്ട് ഒരുപാട് പേരുടെ അപേക്ഷ തള്ളിയെങ്കിലും ഒരു ലക്ഷത്തിലധികം ഉപഭോക്താക്കളുടെ പേര് വന്നിരുന്നു, അതിൽ 84000 പേരുടെ പാർപ്പിട നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്, ഏകദേശം നാല് ലക്ഷം രൂപയാണ് ഇതിനുവേണ്ടി സർക്കാർ നൽകുന്നത്.

ഇനി നിൽക്കുന്ന മൂന്നാംഘട്ടത്തിൽ ഭൂമി ഇല്ലാത്തവർക്കും വീട് ഇല്ലാത്തവർക്കും പാർപ്പിടം നിർമിച്ചു നൽകിക്കൊണ്ടാണ് ആരംഭം കുറിക്കുന്നത്, ആയതിനാൽ പ്രാഥമിക പട്ടികയിൽ ഇടം പിടിച്ച ആളുകൾ അവരവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനമായ പഞ്ചായത്തിലോ മുൻസിപ്പാലിറ്റിയിലോ പോയി രേഖകൾ ജൂൺ 15ന് മുൻപ് തന്നെ സമർപ്പിക്കേണ്ടതാണ്.

അപ്പോൾ നിലവിൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളുകൾക്ക് രേഖ പരിശോധന നടത്താനുള്ള സമയം ആണ്, ആയതിനാൽ പെട്ടെന്നുതന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പോയി നിങ്ങളുടെ അവസ്ഥ ബോധ്യപ്പെടുത്താവുന്നതാണ്.

കൂടാതെ മുൻപത്തെ ഒന്നാം ഘട്ടവും, രണ്ടാം ഘട്ടവും പദ്ധതിയിൽ നിന്ന് പുറത്താക്കിയവർ അതായത് ജീർണിച്ച വീടുകൾ ഉള്ള ആളുകളെയും ഈ മൂന്നാംഘട്ടത്തിൽ പരിഗണിക്കുന്നുണ്ട്, ആയവരുടെ അപേക്ഷ ഓൺലൈനായി സ്വീകരിക്കും. അപ്പോൾ ഇതിനെപ്പറ്റി അറിയാത്ത ആരെങ്കിലുമുണ്ടെങ്കിൽ ഈയൊരു പോസ്റ്റ് നിങ്ങൾക്ക് ഉപകാരപ്പെടട്ടെ.