തൊഴിലില്ലാത്തവർക്ക് ഒരു സംരംഭം ആരംഭിക്കാൻ ഒരു ലക്ഷം രൂപ 20% സബ്സിഡിയോടു കൂടി വായ്പ, അറിവ്

തൊഴിലില്ലാത്തവർക്ക് സ്വന്തമായി ഒരു സംരംഭം ആരംഭിക്കാൻ ഒരു ലക്ഷം രൂപ 20% സബ്സിഡിയോടു കൂടി വായ്പ നൽകുന്നു. ഇങ്ങനെയൊരു വായ്പയുടെ കാര്യം നമ്മളിൽ പലരും അറിഞ്ഞു കാണില്ല, അറിഞ്ഞാലും ആരും പറഞ്ഞു കൊടുക്കണമെന്നും ഇല്ല.

ഇപ്പോൾ ലോക്ക് ഡൗൺ മൂലം പലർക്കും തൊഴിൽ ഇല്ലാതിരിക്കുകയും, തൊഴിൽ നഷ്ടപ്പെട്ട് പോവുകയും ഒക്കെ ഉണ്ടായിട്ടുണ്ട്, അങ്ങനെയുള്ളവർക്കും ഒരു ചെറുകിട സംരംഭം തുടങ്ങുവാൻ ഒരു വായ്പയ്ക്കായി അപേക്ഷിക്കാവുന്നതാണ്, എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴിയാണ് ഈ ലോൺ നമുക്ക് ലഭിക്കുന്നത്.

എംപ്ലോയ്‌മെന്റ് എസ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത 18 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള ആർക്കും ഈ ലോണിനായി അപേക്ഷിക്കാവുന്നതാണ്, പക്ഷെ നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ലോൺ ലഭിക്കുകയില്ല.

ഏതാണ്ട് പത്ത് വർഷത്തിലേറെയായി ഈ ഒരു സ്കീം നിലവിൽ വന്നിട്ട്, പക്ഷേ ഇത് ആളുകൾക്ക് അറിയാത്തതുകൊണ്ട് തന്നെ വളരെ ചുരുക്കം പേർ മാത്രമേ ഈ വായ്പ എടുത്തിട്ടുള്ളൂ. ഇതിന് അപേക്ഷിക്കുവാൻ ആയി നിങ്ങളുടെ വിദ്യാഭ്യാസം ഒരു പ്രശ്നമല്ല പ്രായം 18നും 50നും ഇടയിൽ ആയാൽ മാത്രം മതി. ഈ പദ്ധതിയുടെ പേരാണ് കെസ്‌റു (KESRU).

കൃത്യമായി വായ്പ തുക അടച്ചു കഴിഞ്ഞാൽ 20% അതായത് 20000 രൂപ നിങ്ങൾക്ക് സബ്സിഡിയായി ലഭിക്കുന്നതാണ്. ഇതിനായുള്ള ആപ്ലിക്കേഷൻ ഫോം എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ നിന്ന് ലഭിക്കുന്നതാണ്, അതിനോടൊപ്പം നിങ്ങൾ ആരംഭിക്കാൻ പോകുന്ന സംരംഭത്തിനെ കുറിച്ചുള്ള ഒരു കുറിപ്പും അതോടൊപ്പം നിങ്ങളുടെ ഇൻകം സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ട്, അത് വേരിഫൈ ചെയ്തു അർഹതയുടെ മാനദണ്ഡത്തിൽ അപ്ലിക്കേഷൻ തിരഞ്ഞെടുത്തു ആ അപേക്ഷകൾ ഡിസ്ട്രിക്ട് എംപ്ലോയ്മെൻറ് ഓഫീസർക്ക് അയച്ചു കൊടുക്കുന്നതാണ്, എന്നിട്ട് ലോൺ സാങ്ക്ഷന് ചെയ്യുന്നത് നാഷണലൈസ്ഡ് ബാങ്ക്, ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക്, ഷെഡ്യൂൾഡ് ബാങ്ക്, കെ.എസ്എഫ്ഇ യിലൂടെ ഒക്കെയാണ്.

അപ്പോൾ തൊഴിൽ ഇല്ലാത്തവർക്കും, പാവപ്പെട്ടവർക്കും, വനിതകൾക്കും എല്ലാം ഈ ലോണിന് അപേക്ഷിച്ചാൽ ലഭിക്കും. കേരള എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഔദ്യോഗിക വെബ്സൈറ്റിൽ പോയി അതിൽ സ്കീമുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ കെസ്‌റു എന്നതിൽ നോക്കിയാൽ ഈ പദ്ധതിയുടെ എല്ലാവിധ ഡീറ്റെയിൽസും അതിൽ അടങ്ങിയിട്ടുണ്ടാകും.

You may also like...