February 20, 2021

ജൂൺ 10 മുതൽ സൗജന്യ കിറ്റ് വിതരണം വീണ്ടും ആരംഭിക്കുമെന്ന് അറിഞ്ഞിരുന്നോ? വിശദമായി ഇതാ

ജൂൺ 10 മുതൽ സൗജന്യ കിറ്റ് വിതരണം വീണ്ടും ആരംഭിക്കുമെന്ന് അറിഞ്ഞിരുന്നോ?

പലർക്കും ഇതിൽ സംശയമുണ്ടെങ്കിൽ കേട്ട വാർത്ത സത്യമാണ് എന്ന് നിങ്ങളെ അറിയിക്കുന്നു, പക്ഷേ ഇത് കിറ്റ് വാങ്ങിയവർക്ക് ലഭിക്കാൻ പോകുന്നില്ല, മറിച്ചു കിറ്റ് വിതരണത്തിന്റെ സമയത്ത് സ്ഥലത്തു ഇല്ലാത്തവർക്കും, നിലവിൽ റേഷൻകാർഡ് ഉണ്ടായിട്ടും കിറ്റ് വാങ്ങാത്ത ആളുകൾക്കും ആണ് ഈ വിതരണം നടത്തുന്നത്, ജൂൺ പത്താം തീയതി മുതൽ പതിനഞ്ചാം തീയതി വരെയാണ് അത്തരം ആളുകൾക്ക് കിറ്റ് വാങ്ങാൻ ഉള്ള അവസരം സർക്കാർ ഒരുക്കിയിരിക്കുന്നത്, ആയതിനാൽ മുൻപേ കിറ്റ് വാങ്ങിയ ആളുകൾക്ക് ഈ വിതരണം ഉണ്ടാവുകയില്ല.

കൂടാതെ ലോക്ക് ഡൗണിനു മുൻപോ അതിനുശേഷമോ റേഷൻ കാർഡിനായി അപേക്ഷ കൊടുത്തവർക്ക് അക്ഷയ സെൻററിൽ പോയി ഇലക്ട്രോണിക് റേഷൻ കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാനുള്ള സംവിധാനവും സർക്കാർ ഒരുക്കുന്നു, അതാകുമ്പോൾ നമ്മുടെ കൈയിലുള്ള റേഷൻകാർഡിന്റെ അതെ വില തന്നെയാണ് ഇലക്ട്രോണിക് റേഷൻ കാർഡിനും ഉണ്ടാവുക.

ഇത് കൂടാതെ നിലവിൽ ഉള്ള റേഷൻ കാർഡുമായി ലിങ്ക് ചെയ്തിരിക്കുന്ന നമ്പർ പുതുക്കാനോ, ഫോൺ നമ്പർ റേഷൻ കാർഡുമായി ലിങ്ക് ചെയ്യിക്കാനും ഈ മാസം അവസരം ഉണ്ട്. പിന്നെ ജൂൺ മാസത്തോടുകൂടി അവസാനിക്കുന്ന മുൻഗണന വിഭാഗത്തിലുള്ളവർക്ക് അഞ്ച് കിലോ അരിയും, ഒരു കിലോ പയറും എന്നത് ജൂൺ മാസം ഇരുപതാം തീയതി മുതലാണ് വിതരണം ആരംഭിക്കുക എന്നുകൂടി അറിയിച്ചുകൊള്ളുന്നു.