November 27, 2020

അപേക്ഷ വെക്കുവാൻ പോകുന്നവർ ഗവൺമെൻറ് കർശനമായി വരുത്തുന്ന മാറ്റങ്ങളെപറ്റി അറിയാതിരിക്കരുത്

സാമൂഹിക സുരക്ഷാ പെൻഷനുകൾ കൈപ്പറ്റുന്ന ആളുകൾ ഒപ്പം ഇതിലേക്ക് അപേക്ഷ വെക്കുവാൻ പോകുന്ന ആളുകൾ ഗവൺമെൻറ് കർശനമായി വരുത്തുന്ന മാറ്റങ്ങളെ പറ്റി അറിയാതെ പോകരുത്. നമുക്കറിയാം 2020 ഏപ്രിൽ ഒന്നു മുതൽ സാമൂഹിക സുരക്ഷാ പെൻഷൻ പറ്റുന്ന ആളുകളുടെ പെൻഷൻ തുക 100 രൂപ കൂടി കൂട്ടി 1300 രൂപ ആക്കിയിരുന്നു, എന്നാൽ ചില കർശനമായ മാനദണ്ഡങ്ങൾ പെൻഷൻ കൊടുക്കുവാനായി സർക്കാർ നിശ്ചയിച്ചിരിക്കുകയാണ്.

ഇതിനായി ആദ്യം സർക്കാർ മസ്റ്ററിങ് തുടങ്ങിയിരുന്നു, അതായത് പെൻഷൻ പറ്റുന്ന ആളുകൾ ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയുവാനായി അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിൽ പോയി പെൻഷൻ വാങ്ങുന്നവർ എല്ലാം ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കുവാൻ ആവശ്യപ്പെട്ടിരുന്നു, ഇതിലൂടെ അഞ്ചു ലക്ഷത്തോളം വരുന്ന ആളുകൾ മസ്റ്ററിങ് നടത്താത്തത് കൊണ്ട് തന്നെ അതിൽ 90% ജീവിച്ചിരിപ്പില്ലാത്ത ആളുകളാണെന്ന് സർക്കാറിന് ബോധ്യപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അനർഹരായ ആളുകളെ ഒഴിവാക്കാനായി, കൂടുതൽ മാനദണ്ഡങ്ങളാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.

2000 സ്ക്വയർ ഫീറ്റിന്റെ വീട് ഉള്ള, റൂഫ് കോൺക്രീറ്റ് ചെയ്തിട്ടുള്ള വീടുള്ള ആളുകൾക്ക് പെൻഷൻ നൽകുന്നില്ല ഒപ്പം വീട്ടിൽ 1000 സീ.സിയുടെ മേൽ കാര്യക്ഷമതയുള്ള എസി വാഹനങ്ങൾ ഉണ്ടെങ്കിൽ അത്തരക്കാരെയും ഈ സാമൂഹിക സുരക്ഷാ പെന്ഷനിൽ പരിഗണിക്കുന്നതല്ല. കൂടാതെ താമസിക്കുന്ന വീടിൻറെ തറ മനോഹരമായി ടൈൽ, ഗ്രാനൈറ്റ്, മാർബിൾ എന്നിവ കൊട്നു വിരിച്ചിട്ടുണ്ടെങ്കിൽ അത്തരക്കാരെയും പെൻഷൻ പദ്ധതിയിൽ നിന്ന് ഒഴിവാക്കുകയാണ്. വീട്ടിൽ എ.സി ഉണ്ടെങ്കിൽ അവരെയും ഇതിൽ നിന്ന് പുറത്താക്കുകയാണ്.

അപ്പോൾ ഇനി അപേക്ഷ വെക്കുന്ന ആളുകളെ മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾ കൂടി കണക്കാക്കിയായിരിക്കും അപേക്ഷ പരിഗണിക്കുക, അതുമാത്രമല്ല ഇപ്പോൾ അപേക്ഷ കൈ കൈപ്പറ്റുന്ന ആളുകളുടെ കാര്യത്തിൽ മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾ പരിശോധിക്കുവാൻ ഉടൻതന്നെ ഉദ്യോഗസ്ഥർ എത്തുന്നതായിരിക്കും, അല്ലെങ്കിൽ മറ്റു മാര്ഗങ്ങളിലൂടെയും സർക്കാർ ഇത് കണ്ടെത്തിയിരിക്കും. ഇതിനായി പ്രത്യേക തരം സോഫ്റ്റ്‌വെയർ കൂടി ഗവൺമെൻറ് വികസിപ്പിച്ചിരിക്കുന്നു. ഇതിലൂടെ അനർഹരായ കൂടുതൽ ആളുകളെ പുറത്താക്കിക്കൊണ്ട്, അർഹരായ ആളുകൾക്ക് കൂടുതൽ തുക പെൻഷൻ നൽകുവാൻ സാധിക്കുന്നു, ആയതിനാൽ നിലവിൽ പെൻഷൻ കൈപറ്റുന്നവരും, പെൻഷനു വേണ്ടി അപേക്ഷിക്കുന്നവരും ഈ വിവരം അറിയാതെ പോകരുത്.