October 17, 2021

വീട് എപ്പോഴും വൃത്തിയായിരിക്കാൻ ഈ ശീലങ്ങൾ നിങ്ങളെ സഹായിക്കും, വീട്ടമ്മമ്മാരെ ഇതാ പൊടികൈകൾ

വീട് എപ്പോഴും വൃത്തിയായിരിക്കാൻ ഈ ശീലങ്ങൾ നിങ്ങളെ സഹായിക്കും.

വൃത്തിയുള്ള വീട് എപ്പോഴും നമുക്കും നമ്മുടെ കുടുംബത്തിനും പോസിറ്റീവ് ആയിട്ടുള്ള ഒരു എനർജി നൽകുന്നു, ഈ ശീലങ്ങൾ തുടർന്നാൽ അത് വീടിൻറെ ഭംഗിക്കും, നമ്മുടെ സന്തോഷത്തിനും കാരണമാകുന്നു. അപ്പോൾ ഏറ്റവുമാദ്യം ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വച്ചാൽ വീട്ടിലെ ഓരോന്നിനും അതിൻറെതായ സ്ഥലങ്ങൾ നമ്മൾ നിശ്ചയിക്കണം, എന്നിട്ട് അത് എടുത്തു കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിൻറെ അതാത് സ്ഥലങ്ങളിൽ തന്നെ വെക്കേണ്ടതുണ്ട്, അല്ലാതെ അലസമായി അവിടെയുമിവിടെയും വച്ചിരുന്നാൽ അത് പിന്നീട് എടുത്തു വെയ്ക്കുവാൻ നമ്മുക്ക് തോന്നുകയില്ല.

പിന്നെ എപ്പോഴും നമ്മുടെ വീട്ടിലെ ഡൈനിങ് ടേബിൾ, മറ്റു ടേബിളും ക്ലീൻ ആയി വെക്കുക, എന്ന് പറയുമ്പോൾ ആവശ്യമില്ലാത്ത സാധനങ്ങൾ എല്ലാം അതിന്മേൽ വച്ചിരിക്കേണ്ട ആവശ്യം ഇല്ല, ഇവയെല്ലാം ഇപ്പോഴും ക്ലീൻ ആയി ഒരുപാടു സാധനങ്ങൾ ഒന്നുമില്ലാതെ കാണുന്നതായിരിക്കും ഏറ്റവും ഭംഗി.അതുപോലെ ഒരു റൂമിൽ നിന്ന് മറ്റൊരു റൂമിലേക്ക് കടക്കുമ്പോൾ എന്തെങ്കിലും കയ്യിൽ കരുതുക, ഉദാഹരണത്തിന് ഹാളിൽനിന്ന് കിച്ചണിലേയ്ക്ക് കടക്കുമ്പോൾ അടുക്കള സംബന്ധമായ എന്തെങ്കിലും പാത്രങ്ങളും മറ്റും ഹാളിൽ ഉണ്ടെങ്കിൽ അത് എടുത്തു കൊണ്ടു പോയി കിച്ചണിൽ വക്കാൻ മാക്സിമം ശ്രമിക്കുക, അതുപോലെതന്നെ റൂമിൽ നിന്ന് റൂമിലേക്ക് കടക്കുമ്പോഴും അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ കയ്യിൽ എടുത്തു മറ്റേ റൂമിൽ കൊണ്ട് വക്കാൻ ശീലിക്കാം.

പിന്നെ രാവിലെ എഴുന്നേറ്റു കഴിഞ്ഞാൽ അപ്പോൾ തന്നെ കിടക്കയും തലയിണയും എല്ലാം തട്ടി കുടഞ്ഞു അതൊന്നും വിരിച്ചു ഇടുന്നത് ഏറ്റവും നല്ലതായിരിക്കും, പിന്നെ ഉറങ്ങാൻ മാത്രമായിട്ട് വേണം നമ്മൾ എപ്പോഴും ബെഡ് യൂസ് ചെയ്യാൻ, ഭക്ഷണം കഴിക്കുന്നത്, ഫോൺ നോക്കുന്നത്, എന്തെങ്കിലും വായിക്കുന്നത് ഒന്നും ബെഡിൽ ഇരുന്നു ചെയ്യേണ്ട ആവശ്യമില്ല, ഇതിനെല്ലാം പ്രത്യേകമായ സ്ഥലങ്ങൾ കണ്ടെത്താവുന്നതാണ്. പിന്നെ അടുക്കളയിൽ എന്തെങ്കിലും ഒരു വേസ്റ്റ് കിടക്കുന്നത് കണ്ടാൽ, അല്ലെങ്കിൽ കറിയുടെ അവശിഷ്ടം എന്തെങ്കിലുമുണ്ടെങ്കിൽ അപ്പോൾ തന്നെ ക്ലീൻ ചെയ്യുക, ഇതെല്ലം പാചകം ചെയ്യുന്നതിനോടൊപ്പം തന്നെ ചെയ്യാം.

പിന്നെ എല്ലാവരും പറയുന്നത് പോലെ എപ്പോഴും പാത്രങ്ങളും ഒരുമിച്ച് സിങ്കിൽ കൂട്ടിയിട്ട് കഴുകാൻ ശ്രമിക്കരുത് അപ്പോൾ അപ്പൊ ആയിട്ട് കഴുകി വെച്ചിരുന്നാൽ നമ്മുക്ക് ഇക്കാര്യത്തിൽ വളരെ എളുപ്പം തോന്നും.പിന്നെ രാവിലെ കിടക്കുന്നതിനു മുൻപ് അല്ലെങ്കിൽ രാവിലെ എഴുന്നേൽക്കുമ്പോഴും എല്ലാം വീട് നല്ലപോലെ ക്ലീൻ ചെയ്തു ഇടുക, രാത്രി കിടക്കാൻ പോകുന്ന സമയത്തായിരിക്കും ക്ലീൻ ചെയ്തിടാൻ ഏറ്റവും നല്ലത്, അങ്ങനെ ആകുമ്പോൾ രാവിലെ ഉണരുമ്പോൾ നമുക്ക് എല്ലാം വൃത്തി ആയി കിടക്കുന്നത് കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി തോന്നും.

പിന്നെ വീട് എപ്പോഴും വൃത്തിയായിരിക്കാൻ വേണ്ടിയിട്ട് നമ്മുടെ വീടിൻറെ ഓരോ ഭാഗവും നമ്മൾ ഡിവൈഡ് ചെയ്യാം, അതായത് ആഴ്ചയിൽ ഏഴ് ദിവസം എങ്കിൽ ഏഴു ഭാഗങ്ങളായി വീടിന് ഡിവൈഡ് ചെയ്തുകൊണ്ട് ഓരോ ഭാഗത്തെയും ഓരോദിവസവും വൃത്തിയാക്കാം, വൃത്തിയാക്കുക എന്നുപറയുന്നത് തറ തുടക്കുന്ന കാര്യം മാത്രമല്ല അവിടെയവിടെയായി എന്തെങ്കിലുമൊക്കെ അലങ്കോലപ്പെട്ടു കിടക്കുന്നുണ്ടെങ്കിൽ എല്ലാം പഴയെപ്പടി ആക്കണം, ഇങ്ങനെയൊരു ശീലം നമ്മൾ തുടർന്ന് വന്നിട്ടുണ്ടെങ്കിൽ പിന്നെ ഓരോ ആഴ്ച കഴിയുമ്പോഴും ക്‌ളീൻ ആയി തന്നെ വീട് ഇരിക്കുന്നതാണ്. പിന്നെ തുണി കഴുകി ഉണങ്ങി കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് പിന്നീട് എടുത്തുകൊണ്ടുവന്ന് മറ്റെവിടെയെങ്കിലും കൂട്ടി ഇടാതെ അപ്പോൾ തന്നെ മടക്കി വയ്ക്കുവാൻ ആയിട്ട് പ്രത്യേകം ശ്രദ്ധിക്കണം. ഈ ശീലങ്ങൾ ഒരു ദിവസം കൊണ്ട് പ്രാവർത്തികമാക്കാൻ പറ്റിയില്ലെങ്കിലും എങ്ങനെ ഒക്കെ ശ്രമിക്കുന്നതിലൂടെ നിങ്ങൾക്കും വീട് ഭംഗിയാക്കാം.