July 25, 2021

ഇനി നിങ്ങൾക്ക് മുടങ്ങിക്കിടക്കുന്നതായ എല്ലാ ഗഡുക്കളും ലഭിക്കാൻ ഇത്രയും ചെയ്‌താൽ മതി

പിഎം കിസാൻ സമ്മാൻ നിധിയിലൂടെ 2000 രൂപ ലഭിക്കാത്തവർക്ക് ഇനി നിങ്ങൾക്ക് മുടങ്ങിക്കിടക്കുന്നതായ എല്ലാ ഗഡുക്കളും ലഭിക്കാൻ ഇത്രയും ചെയ്‌താൽ മതി.

കേന്ദ്ര സർക്കാരിൻറെ ഭാഗത്തു നിന്ന് കർഷകർക്കായി ചെറിയൊരു ധനസഹായമാണ് പി.എം സമ്മാൻ നിധിയിലൂടെ നൽകുന്നത്. ഈ വർഷം മുതൽ ഇതിനായി അപേക്ഷിക്കുവാൻ യാതൊരുവിധ സമയപരിധിയും ഇല്ല, ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും സ്വന്തമായി ഭൂമി ഉണ്ടെങ്കിൽ അപേക്ഷിക്കാവുന്നതാണ്.അക്ഷയകേന്ദ്രങ്ങളിൽ കയറി അപേക്ഷിച്ച് അവിടെനിന്ന് അതിൻറെ പ്രിൻറ് ഔട്ടും ബന്ധപ്പെട്ട രേഖകളും കൊണ്ട് കൃഷിഭവനിൽ സമർപ്പിച്ചാൽ അവർ അപേക്ഷ സ്വീകരിക്കുന്നതായിരിക്കും, അങ്ങനെ പ്രതിവർഷം 2000 രൂപ വെച്ച് മൂന്ന് ഗഡുക്കളായി നമുക്ക് ലഭിക്കുന്നു.

പക്ഷേ നിലവിൽ അപേക്ഷ സ്വീകരിച്ച പലരുടെയും ഗഡു മുടങ്ങിക്കിടക്കുന്നുണ്ട്, അത് എന്താണെന്ന് അനേഷിച്ചപ്പോൾ, അക്ഷയകേന്ദ്രങ്ങൾ പൂരിപ്പിക്കുന്ന അപേക്ഷയുടെ പുറമേ കൃഷിഭവനിൽ ഒരു അപേക്ഷ പൂരിപ്പിക്കേണ്ടതുണ്ട്, അപ്പോൾ നമ്മുടെ ആധാർ കാർഡിലെയും, ബാങ്ക് പാസ്ബുക്കിലും എല്ലാം നൽകിയ അതേ പേര് ഇംഗ്ലീഷിൽ തന്നെ അതിലും നല്കേണ്ടതുണ്ട്, ഈ മൂന്നു രേഖകളിലും പേര് ഒരുപോലെ അല്ലെങ്കിൽ നിങ്ങളുടെ ഗഡു ലഭിക്കുകയില്ല എന്നാണു കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

അപ്പോൾ ഇനി അപേക്ഷ നൽകാൻ പോകുന്നവർ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക അല്ലെങ്കിൽ നിങ്ങളുടെ പണം പിടിച്ചു വച്ചിരിക്കും, ഇനി നിലവിൽ അപേക്ഷിച്ചു കഴിഞ്ഞവർ എന്നാൽ ഗഡുക്കൾ മുടങ്ങിക്കിടക്കുന്നവർ ഉണ്ടെങ്കിൽ മേൽപ്പറഞ്ഞ കാര്യം തന്നെയായിരിക്കും ഇതിനുള്ള കാരണം, ആയതിനാൽ ‘പി.എം കിസാൻ’ ഔദ്യോഗിക വെബ്സൈറ്റിൽ പോയി നിങ്ങളുടെ സ്റ്റാറ്റസ് ചെക്ക് ചെയ്യേണ്ടതാണ്.

ഇതിനായി ഔദ്യോഗിക വെബ്സൈറ്റിൽ ‘ഫാർമസി കോണർ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് താഴെ ചെക്ക് സ്റ്റാറ്റസ് ഇന്ന് സംവിധാനമുണ്ട്, അതിൽ ക്ലിക്ക് ചെയ്യുമ്പോൾ ആധാർകാർഡ്. ബാങ്ക് അക്കൗണ്ട് നമ്പർ, അല്ലെങ്കിൽ ഫോൺ നമ്പർ എന്നിവയിൽ ഏതെങ്കിലും ഒന്ന് കൊടുത്തു സ്റ്റാറ്റസ് ചെക്ക് ചെയ്യാം,
അങ്ങനെ ആധാർ കാർഡ് കൊടുത്ത് കയറാൻ ശ്രമിക്കുമ്പോൾ ‘നോട്ട് വെരിഫൈഡ്’ എന്ന് ആണ് കാണിക്കുന്നത് എങ്കിൽ നമ്മൾ ആധാർ കാർഡ് കൊടുത്തതിൽ എന്തെങ്കിലും പിഴവുകൾ വരുത്തിയിട്ടുണ്ട് എന്ന് വേണം മനസ്സിലാക്കാൻ., അത് ഓൺലൈനായി തന്നെ തിരുത്താവുന്നതാണ് അല്ലെങ്കിൽ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിൽ പോയി പറഞ്ഞാൽ മതി, അവർ തിരുത്തി നൽകുന്നതായിരിക്കും. കേന്ദ്ര സർക്കാർ ഈ പേര് വിവരങ്ങൾ എല്ലാ രേഖകളിലും ഒരേ പോലെ ആയിരിക്കണം എന്ന വിവരം കർശനം ആക്കിയിരിക്കുകായാണ്, ആയതിനാൽ തുടർന്നുള്ള ഗഡുക്കൾ നിങ്ങള്ക്ക് ലഭിച്ചില്ലെങ്കിൽ ഇതാണ് കാരണമെന്ന് മനസ്സിൽ വച്ച് അക്ഷയ കേന്ദ്രങ്ങളിൽ പോയി തിരുത്താം.