ടോയ്‌ലെറ്റുകൾ ക്ലീൻ ചെയ്യുവാൻ ഇനി ടോയ്ലറ്റ് ഉണ്ടകൾ ഉണ്ടാക്കി വക്കാം, ഇട്ടു കൊടുത്താൽ മതി

ടോയ്‌ലെറ്റുകൾ ക്ലീൻ ചെയ്യുവാൻ ഇനി ടോയ്ലറ്റ് ബോംബുകൾ ഉണ്ടാക്കി വക്കാം, ഒരുപാട് ബോംബുകൾ ഉണ്ടാക്കി സ്റ്റോർ ചെയ്തു വച്ച് ഓരോന്ന് ടോയ്‌ലറ്റിൽ ഇട്ടു കൊടുത്താൽ ഉടനെതന്നെ നല്ല റിസൾട്ട് ആയിരിക്കും ഉണ്ടാവുക.

അപ്പോൾ ടോയ്ലറ്റ് ബോംബുകൾ തയ്യാറാക്കാനായി ഒരു ബൗളിലേക്ക് അരക്കപ്പ് സോഡാപ്പൊടി ചേർത്തുകൊടുക്കാം, പിന്നെ സോഡാപ്പൊടി എടുത്തതിന് പകുതി അളവിൽ സിട്രിക് ആസിഡ് ഇട്ടുകൊടുക്കണം (ഇതെല്ലാം സൂപ്പർ മാർക്കറ്റുകളിൽ നിന്ന് വളരെ വില കുറവിന് എളുപ്പം വാങ്ങാൻ ലഭിക്കും), എന്നിട്ട് ഇത് രണ്ടും കൂടി കട്ടകൾ ഒന്നുമില്ലാതെ മിക്സ് ചെയ്ത ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഡിഷ് വാഷ് ചേർത്ത് നല്ലപോലെ കുഴച്ചെടുക്കാം.

ഒട്ടും തന്നെ വെള്ളം ചേർക്കാതെ വേണം കുഴക്കാൻ, സിട്രിക് അസിഡിന് നനവ് ഉള്ളതിനാൽ എളുപ്പം കുഴഞ്ഞു കിട്ടും എന്നിട്ടു കൈ പിടിച്ചു ഉരുള ആക്കാവുന്ന പരുവം ആക്കി എടുക്കണം (ചിലപ്പോൾ ഇങ്ങനെ കുഴക്കുമ്പോൾ പറഞ്ഞു വരുന്നത് കാണാം അതിനു പേടിക്കേണ്ടതില്ല).

ഉരുള പിടിക്കാൻ പറ്റുന്ന പരുവം ആകുമ്പോൾ നിങ്ങൾക്കിഷ്ടമുള്ള ഷേപ്പിൽ ഇത് സെറ്റ് ചെയ്യാവുന്നതാണ്, വേണമെങ്കിൽ പലതരം മോൾഡുകളിലും, ഐസ് ട്രേയിൽ ഇത് ആക്കി സെറ്റ് ചെയ്യാം. എന്നിട്ട് ഈ സെറ്റ് ചെയ്യാൻ വച്ച്തിന് മുകളിൽ ആയി ഒരു കട്ടിങ് ബോർഡ് പോലെ എന്തെങ്കിലും ഒരു പലക വെച്ച് അതിനു മുകളിൽ ഭാരമുള്ള എന്തെങ്കിലും കയറ്റി വയ്ക്കണം, മിനിമം 8 അല്ലെങ്കിൽ ഒരു ദിവസം മുഴുവൻ അങ്ങനെതന്നെ ഇതുവച്ച് ഇരിക്കാം.

അതിനുശേഷം ഇത് ടോയ്‌ലറ്റിലും ക്ലോസെറ്റുകളിലും ഇട്ടുകൊടുത്തു വെള്ളം ആക്കി കൊടുത്താൽ ഇത് നല്ലപോലെ പതഞ്ഞു വരും, അപ്പോൾ പിന്നെ ഒരു ബ്രഷ് വച്ച് നമ്മുക്ക് എല്ലാവിടെയും കഴുകാം. ഇതുപോലെതന്നെ ബോംബുകൾ സിങ്ക്, വാഷിംഗ് ബെയിസൺ എന്നിവ പോലെയുള്ളവ ക്ലീനാക്കാൻ ഉപയോഗിക്കാം.

You may also like...