ബാത്റൂമിലെ ടൈലുകളിലെ കറയും അഴുക്കും എല്ലാം കളയാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല, അറിവ്

ബാത്റൂമിലെ ടൈലുകളിലെ കറയും അഴുക്കും എല്ലാം കളയാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല.

അപ്പോൾ ടൈലുകൾ ക്ലീൻ ആക്കാൻ ആയി ഒരു ബൗളിലേക്ക് അര കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം അതിലേക്ക് കാൽ കപ്പ് വിനാഗിരിയും, ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡായും ഇട്ടു കൊടുക്കുമ്പോൾ അത് പതഞ്ഞു പൊങ്ങുന്നത് കാണാം, അപ്പോൾ അതിലേക്ക് ഒരു ടേബിൾസ്പൂൺ സോപ്പുപൊടി ചേർത്തുകൊടുക്കണം ( നിങ്ങൾ ഏതു പൊടിയാണ് ഉപയോഗിക്കുന്നത് അതുതന്നെ ചേർത്തു കൊടുക്കാവുന്നതാണ്, വേണമെങ്കിൽ ലിക്വിഡും ഉപയോഗിക്കാം).

എന്നിട്ട് ഇതെല്ലം നല്ലപോലെ മിക്സ് ചെയ്തു ഒരു സ്പ്രേ ബോട്ടിലിൽ ആക്കി കൊടുത്തു ടൈലിന്മേൽ സ്പ്രേചെയ്തു ബ്രഷ് വച്ച് തേച്ചു കൊടുക്കാം, ഇനി സ്പ്രേ ബോട്ടിൽ ഇല്ലെങ്കിൽ വെറുതെ തളിച്ച് കൊടുത്താൽ മതി.

അതിനുശേഷം ഒന്ന് തേച്ചു കൊടുക്കുമ്പോൾ തന്നെ കറയെല്ലാം ഇളകി വരുന്നത് കാണാം, എന്നിട്ട് വെള്ളം ഒഴിച്ച് കഴുകി എടുക്കാവുന്നതാണ്. ഈ രീതിയിൽ വൃത്തിയാക്കുമ്പോൾ ടൈലുകൾ നല്ലപോലെ വെട്ടി തിളങ്ങുന്നതാണ്. ഇതുപോലെ ബാത്റൂമിലെ തറയിലുള്ള ടൈലും, വാൾ ടൈലും ക്ളീൻ ചെയ്യാം, ഇതിനായി പുറത്തു നിന്ന് ക്ളീനർ വാങ്ങേണ്ട ആവശ്യം ഇല്ല.

You may also like...