171935 പലവ്യഞ്ജന കിറ്റുകൾ ബാക്കി വന്നിരിക്കുകയാണ്, ആയതിനാൽ എത്രയും പെട്ടെന്ന് ഇവ വാങ്ങാവുന്നതാണ്.
നമുക്കറിയാം മഹാമാരി മൂലം 17 കൂട്ടം അടങ്ങിയിരിക്കുന്ന ആയിരം രൂപ മൂല്യം വരുന്ന പലവ്യഞ്ജന കിറ്റ് സർക്കാർ പിങ്ക്, മഞ്ഞ, നീല, വെള്ള എന്നീ കാർഡുകൾ വ്യത്യാസമില്ലാതെ മെയ് മാസം മുതൽ നൽകിയിരുന്നു.
ഒരുപാട് ആളുകൾ കിറ്റുകൾ റേഷൻ കടയിൽ നിന്ന് വാങ്ങിയെങ്കിലും ഒരു ലക്ഷത്തിൽ അധികം കിറ്റുകൾ ഇപ്പോഴും ബാക്കി വന്നിരിക്കുകയാണ്, ആയതിനാൽ ഈ കിറ്റുകൾ ഇപ്പോൾ നിങ്ങൾക്ക് വാങ്ങാവുന്നതാണ്. അതായത് ഇതുവരെ കിറ്റുകൾ വാങ്ങാത്ത ആളുകൾ ഉണ്ടെങ്കിൽ ഉടനെ തന്നെ വാങ്ങേണ്ടതുണ്ട്, ജൂൺ 10 മുതൽ 15 വരെയാണ് ഇതിന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന തീയതി, ഇത് വാങ്ങാൻ വേണ്ടി റേഷൻ കടയിൽ അല്ല പോകേണ്ടത് മറിച്ചു അടുത്തുള്ള സപ്ലൈകോയിൽ റേഷൻ കാർഡും അതിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ ഉള്ള ഫോണും കൊണ്ട് പോകേണ്ടതുണ്ട്, അങ്ങനെ നിങ്ങൾക്ക് ഈ കിറ്റ് വാങ്ങാവുന്നതാണ്.
ആയതിനാൽ എന്തെങ്കിലും കാരണവശാൽ പറഞ്ഞ സമയത്ത് കിറ്റ് വാങ്ങാൻ സാധിക്കാത്ത ആളുകൾക്ക് ജൂൺ 10 മുതൽ 15 വരെ സമയം ഉണ്ട്, അതുകൊണ്ട് വെറുതെ കിറ്റ് പാഴാക്കാതെ മാക്സിമം ആയിരം രൂപയുടെ മൂല്യം വരുന്ന ഈ പലവ്യഞ്ജന സൗജന്യ കിറ്റ് സ്വന്തമാക്കുക.