November 27, 2020

ആശുപത്രിയിൽ കൊണ്ട് പോകണമോയെന്ന് ചോദിച്ചപ്പോൾ ഭിക്ഷക്കാരന്റെ മറുപടി, കളങ്കമില്ലാത്ത സ്നേഹം

സ്വന്തം ഭാര്യയെ എങ്ങനെയൊക്കെ ഇല്ലാതാക്കണമെന്ന് ആലോചിക്കുന്ന ഭർത്താക്കന്മാരുള്ള ഈ കാലത്ത് വഴിയരികിൽ കണ്ട വൃദ്ധദമ്പതിമാരെ കുറിച്ചുള്ള യുവാവിന്റെ പോസ്റ്റ് തരംഗമാകുന്നു.

ഭിക്ഷക്കാർ ആയ വൃദ്ധ ദമ്പതിമാർ വഴിയോരത്ത് ഇരുന്ന് ഭിക്ഷ യാചിക്കുകയായിരുന്നു, കുറച്ചുനേരം കഴിഞ്ഞപ്പോൾ ഭാര്യ മണ്ണിൽ തന്നെ കിടക്കുന്നതാണ് കണ്ടത്, ഇത് കണ്ട് യുവാവ് ‘എന്തുപറ്റി സുഖമില്ലാതെ കിടക്കുകയാണെങ്കിൽ ആശുപത്രിയിൽ കൊണ്ടു പോകാം’ എന്ന് പറഞ്ഞപ്പോൾ ഭർത്താവ് ഭാര്യയുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞത് അവൾക്ക് ഒരു കുഴപ്പവും ഇല്ല, ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ കുറച്ചുനേരത്തേക്ക് ഈ മയക്കം പതിവാണ് എന്നാണ്, കൂടാതെ ഈ മയക്കത്തിന് അദ്ദേഹം കാവലിരിക്കുകയാണ് എന്നും പറഞ്ഞു.

ഇത്രയും വർഷമായിട്ടും ഇവരുടെ സ്നേഹം കണ്ട് വളരെ കൗതുകത്തോടെയാണ് യുവാവ് സോഷ്യൽ മീഡിയയിൽ ഇങ്ങനെയൊരു കാര്യം പോസ്റ്റ് ചെയ്തത്. സ്വന്തം ഭാര്യയെ പാമ്പിനെക്കൊണ്ട് കൊത്തിച്ചു കൊല്ലുന്ന ആണുങ്ങളും, ഭാര്യയെ കൂട്ടികൊടുക്കുന്നവരും ഒക്കെ വർഷങ്ങൾ ഏറെയായിട്ടും ഇവരുടെ സ്നേഹം കണ്ടു പഠിക്കണം എന്ന് തോന്നിപ്പോകുന്ന ഒരു കാഴ്ച തന്നെ ആയിരുന്നു അത്, അങ്ങനെ നീചന്മാരായ ഭർത്താക്കന്മാർ ഒരുപാടുണ്ടെങ്കിലും ഇതുപോലെ ഭാര്യയെ അകമഴികെ സ്നേഹിക്കുന്ന ഭർത്താക്കന്മാരും നമ്മുടെ കൊച്ചു കേരളത്തിൽ ഏറെയാണ്, ശരിക്കും പൊന്നും പണവും ഒന്നുമല്ല, അതിലും വിലമതികനാകാത്ത ഒന്നാണ് ഭാര്യാഭർതൃ ബന്ധം.