ലോക്ക് ഡൗണിൽ മുടങ്ങിക്കിടന്നിരുന്ന മൂന്നാംഘട്ട ലൈഫ് മിഷൻ പദ്ധതി വീണ്ടും ആരംഭിക്കുകയാണ്

ലോക്ക് ഡൗണിൽ മുടങ്ങിക്കിടന്നിരുന്ന മൂന്നാംഘട്ട ലൈഫ് മിഷൻ പദ്ധതി വീണ്ടും ആരംഭിക്കുകയാണ്, ആയതിനാൽ 2017 ഭൂരഹിതരായ ആളുകളുടെ അപേക്ഷ സ്വീകരിച്ച് പരിഗണിച്ചതിനോടൊപ്പം കൂടുതൽ പേരെയും പരിഗണിക്കാൻ ആണ് തീരുമാനം.

ഭൂരഹിതരായ ആളുകൾക്കും, വീടില്ലാത്ത ആളുകൾക്കും വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കി കൊടുക്കുവാൻ ആണ് ലൈഫ് മിഷൻ പദ്ധതി ആരംഭിച്ചിരിക്കുന്നത്, ഇതിലൂടെ ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിലൂടെയും ഒരുപാട് പേർക്ക് സ്വന്തമായി ഒരു ഭവനം നിർമിച്ചു കൊടുക്കുവാൻ സർക്കാറിനു സാധിച്ചു. മൂന്നാംഘട്ട ലൈഫ് മിഷൻ പദ്ധതി ലോക്ക് ഡൗൺ മൂലം മുടങ്ങി കിടക്കുകയായിരുന്നു എന്നാൽ ഇത് ഇപ്പോൾ പുനരാരംഭിക്കുകയാണ്.

അപ്പോൾ സ്വന്തമായി ഭൂമി ഇല്ലാത്തവർക്കും വീട് ഇല്ലാത്തവരും 2017ൽ അപേക്ഷിച്ചിട്ടുണ്ട് എങ്കിൽ ലിസ്റ്റിൽ പേര് വന്നിട്ടുണ്ടോ എന്ന് അനേഷിക്കാവുന്നതാണ്, എന്നിട്ട് പേര് ഉണ്ടെങ്കിൽ പഞ്ചായത്തിലോ അല്ലെങ്കിൽ നഗരസഭാ പരിധിയിൽ ഉള്ള ലൈഫ് മിഷൻ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥൻ മുൻപാകെ ജൂൺ പതിനഞ്ചാം തീയതിക്കു മുമ്പ് വിവരങ്ങൾ ബോധിപ്പിക്കേണ്ടതുണ്ട് ആയതിനാൽ ആധാർ കാർഡ്, റേഷൻ കാർഡ്, സ്വന്തമായും, കുടുംബപരമായും ഭൂമി ഇല്ല എന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ കൊണ്ടുപോയി സമർപ്പിക്കേണ്ടതുണ്ട്. ഇനി സ്വന്തമായി ഭൂമി ഉണ്ട് എന്നാൽ വീടില്ലാത്ത ആളുകൾ ആണെങ്കിൽ സാക്ഷ്യപത്രം നൽകേണ്ടതില്ല പകരം ആധാർ കാർഡും റേഷൻ കാർഡും ആണ് നൽകേണ്ടത്. വീട് ഇല്ലാത്തവർക്ക് 4 ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്, ഇനി ഭൂമിയും വീടും ഇല്ലാത്ത ആളുകൾക്ക് ഫ്ലാറ്റ് അഥവാ ഭൂമി വാങ്ങാനുള്ള പണം സർക്കാർ നൽകുന്നു.

ഇത് കൂടാതെ ലിസ്റ്റിൽ നിന്ന് പുറത്താക്കിയവർക്ക് പുതുതായി അപേക്ഷ വക്കാനും അവസരം ഉണ്ട്, ഈ അപേക്ഷകൾ ഓൺലൈൻ ആയിട്ടായിരിക്കും വയ്ക്കാൻ പറയുക, അതിനുള്ള തീരുമാനങ്ങൾ പിന്നീട് ഉണ്ടാകും, അപ്പോൾ നഗരസഭ അംഗങ്ങൾക്ക് ഈ സമയം പുതുതായി വന്ന അപേക്ഷകൾ പരിഗണിക്കാനുള്ള അവകാശം ഉണ്ട്, ആയതിനാൽ ഭൂമിയും വീടും ഇല്ലാത്ത ആളുകൾക്ക് അപേക്ഷിക്കാം. ഇത് ചില നഗരസഭാ പരിധിയിൽ മാത്രമേ ആരംഭിച്ചിട്ടുള്ളു. അതുകൊണ്ട് വ്യക്തമായി അന്വേഷിക്കേണ്ടതുണ്ട്.

അപ്പോൾ നിങ്ങൾ അപേക്ഷ കൊടുത്തവർ ആണെങ്കിൽ നിങ്ങൾക്ക് ലിസ്റ്റിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കാവുന്നതാണ്, എങ്കിൽ ജൂൺ 15 ആണ് രേഖകൾ സമർപ്പിക്കേണ്ട അവസാന തിയതി, അതിനോടൊപ്പം ഭൂമി ഉണ്ടായിട്ടും ജീർണിച്ച വീടുകൾ ഉള്ളവരെ ഈ പദ്ധതിയിൽ നിന്ന് പുറത്താക്കിയിരുന്നു, അവർക്കും ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്, അതിനുള്ള തിയതി പിന്നീട് അറിയിക്കും.

You may also like...