ഉടൻ തന്നെ രജിസ്റ്റർ ചെയ്താൽ ഇനി പ്രവാസികൾക്ക് ആർക്കും ജോലി നഷ്ടപ്പെടുകയില്ല, അറിവ്

ഉടൻ തന്നെ രജിസ്റ്റർ ചെയ്താൽ ഇനി പ്രവാസികൾക്ക് ആർക്കും ജോലി നഷ്ടപ്പെടുകയില്ല.

കേന്ദ്രസർക്കാർ പ്രവാസികൾക്ക് വേണ്ടി സ്വദേശ്(swades) എന്ന് പറഞ്ഞ ഒരു സ്കീം ഇറക്കിയിരിക്കുകായാണ്. ആയതിനാൽ ജോലി നഷ്ടപ്പെട്ട് എത്തിയ പ്രവാസികൾക്ക് ഈ സ്കീമിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ചെയ്യാൻ ജോലി അത് കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിലോ അതുമല്ലെങ്കിൽ വിദേശത്തോ ആയിക്കോട്ടെ, അവിടെ ഒഴിവുകൾ വരുന്ന സമയത്ത് നിങ്ങളെ ആയിരിക്കും ആദ്യം ഇതിനുവേണ്ടി പരിഗണിക്കുക ആയതിനാൽ എല്ലാവരും ഇതിൽ രജിസ്റ്റർ ചെയ്യുന്നത് നല്ലതായിരിക്കും.

ഇതിനായി സ്വദേശ് (SWADES) ഔദ്യോഗിക വെബ്സൈറ്റിൽ കയറി ഹോം പേജിൽ തന്നെ താഴേക്ക് വരുമ്പോൾ ഒരു ‘സ്കിൽ കാർഡ് ഫോം’ നമുക്ക് കാണാൻ സാധിക്കും, അത് പൂരിപ്പിച്ചു സുബ്മിറ്റ് ചെയ്‌താൽ മാത്രം മതി.

അതിനു താഴെയായി നിങ്ങളുടെ പേര്, പാസ്പോര്ട്ട് നമ്പർ, ഇന്ത്യയിലുള്ള മൊബൈൽ നമ്പർ, സംസ്ഥാനം ജില്ല, ഏത് രാജ്യത്താണ് ജോലി ഉണ്ടായിരുന്നതെന്ന് കൊടുക്കാം, ഇമെയിൽ ഐഡി, നിലവിൽ ജോലി ഉള്ളവർ ആണോ എന്നതിൽ യെസ് അല്ലെങ്കിൽ നോ കൊടുക്കാം, പിന്നെ വർക്ക് ചെയ്തിരുന്ന കമ്പനിയുടെ പേര്, ജോലി മേഖല, ജോലിയുടെ പേര്, എക്സ്പീരിയൻസ്, വിദ്യാഭ്യാസയോഗ്യത, പിന്നെ എന്തെങ്കിലും താഴെ റിമാർക്സ് നിങ്ങൾക്ക് പറയാനുണ്ടെങ്കിൽ അത് എഴുതാവുന്നതാണ്, ഇതെല്ലാം കഴിഞ്ഞ് ഒരു ടിക്ക് മാർക്കുണ്ട് അത് കൊടുത്തു കഴിഞ്ഞു സബ്മിറ്റ് ചെയ്തു കഴിഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾ ഇതിനുവേണ്ടി രജിസ്റ്റർ ചെയ്തിരിക്കും. ആയതിനാൽ ഇനി എന്തെങ്കിലും ജോബ് ഓഫറുകൾ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങളെ വിളിക്കുന്നതാണ്. അപ്പോൾ ഈ സന്തോഷവാർത്ത കൂടുതൽ പ്രവാസികൾ അറിയുവാൻ ഈ പോസ്റ്റ് കാരണമാകട്ടെ, പിന്നെ സ്വദേശ് ഔദ്യോഗിക വെബ്സൈറ്റിലേക്കുള്ള ലിങ്ക് പോസ്റ്റിലെ ആദ്യ കമന്റിൽ കൊടുത്തിട്ടുണ്ട്.

You may also like...