ഓൺലൈൻ ക്ലാസുകളുടെ കാലമായതുകൊണ്ട് തന്നെ കുടുംബശ്രീ വഴി ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്നു

ഓൺലൈൻ ക്ലാസുകളുടെ കാലമായതുകൊണ്ട് തന്നെ കുടുംബശ്രീ വഴി ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്നു.

മഹാമാരി മൂലം ഇപ്പോൾ ഓൺലൈൻ ക്ലാസുകൾ ആണ് കുട്ടികൾക്ക് നടന്നുകൊണ്ടിരിക്കുന്നത്, ആയതിനാൽ ഒരു മൊബൈൽ ഫോൺ/ ലാപ്ടോപ്/ ടിവി ഒന്നും ഇല്ലാതെ കുട്ടികളും അവരുടെ കുടുംബവും കഷ്ടപ്പെടുന്നുണ്ട്. ഇതെല്ലാം കണക്കിൽ ആക്കി കൊണ്ട് കുടുംബശ്രീയും കെ.എസ.എഫ്.ഇ ചേർന്ന് ലാപ്ടോപ് സ്കീം ഇറക്കിയിരിക്കുകയാണ്, അതായത് കുടുംബശ്രീ വഴി കുട്ടികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്യുന്നു.

ഇതിലൂടെ 15000 രൂപയിൽ താഴെയുള്ള ലാപ്ടോപ്പ് കെ.എസ്.എഫ്.ഇ യുടെ മൈക്രോ ചിട്ടി സ്കീമിലൂടെ വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്, ചിട്ടിയിൽ ചേർന്ന് ലാപ്ടോപ് ലഭിക്കുന്നവർ 30 മാസം 500 രൂപ വച്ച് അടച്ചാൽ മതിയാകും. ഈ 30 മാസം എന്നുള്ളത് ഓരോ പത്തുമാസവും ആക്കി നോക്കുമ്പോൾ ഈ പത്തു മാസങ്ങളിൽ യാതൊരു മുടക്കവും വരുത്താതെ പണം അടയ്ക്കുന്നവർക്ക് 500 രൂപ വച്ച് കെഎസ്എഫ്ഇ നൽകുന്നു, ആയതിനാൽ 30 മാസം കൃത്യമായി അടച്ചാൽ നിങ്ങൾക്ക് 1500 രൂപ സബ്സിഡി എന്ന രീതിയിൽ ലഭിക്കും. അതുകൂടാതെ ചിട്ടി കാലയളവ് കഴിയുമ്പോൾ ലാപ്ടോപ്പിലെ തുക കഴിച്ച് ബാക്കിയുള്ള തുക നിങ്ങൾക്ക് നൽകുന്നതായിരിക്കും.

ഇത് കുടുംബശ്രീയിലൂടെ ആണ് വിതരണം എങ്കിലും കുടുംബശ്രീ അംഗങ്ങൾക്ക് മാത്രമല്ല ബാക്കിയുള്ള ആളുകൾക്കും ഈ ആനുകൂല്യം ഏറ്റുവാങ്ങാവുന്നതാണ്. അത്കൊണ്ട് ലാപ്ടോപ്പ് വേണ്ടവരെ കണ്ടെത്തി ചിട്ടിയിൽ ചേർക്കുന്ന കുടുംബശ്രീ യൂണിറ്റിന് ഓരോ തവണയുടെയും രണ്ടു ശതമാനം കമ്മീഷൻ നൽകുന്നുണ്ട്.

ഈയൊരു സ്കീമിൻറെ ഔദ്യോഗിക ഉത്തരവ് സർക്കാർ ഉടൻ തന്നെ നടത്തുന്നതായിരിക്കും, ഓൺലൈൻ വഴിയായിരിക്കും ഇതിന്റെ രജിസ്ട്രേഷൻ, ആയതിനാൽ ഓൺലൈൻ രജിസ്ട്രേഷൻ വരുന്നതുവരെ കാത്തിരിക്കാം.

You may also like...