വിദേശത്തേക്ക് തിരിച്ചു പോകാൻ പറ്റാത്ത പ്രവാസികൾക്ക് നോർക്ക നിശ്ചയിച്ചിരുന്ന 5000 രൂപ

വിദേശത്തേക്ക് തിരിച്ചു പോകാൻ പറ്റാത്ത പ്രവാസികൾക്ക് നോർക്ക നിശ്ചയിച്ചിരുന്ന 5000 രൂപ ലഭിക്കാൻ പോകുന്നത് ആർക്കൊക്കെ എന്ന് നോക്കാം.

2020ൽ നാട്ടിലേക്ക് മടങ്ങി എത്തുകയും പിന്നീട് വിസ അവസാനിച്ചത് മൂലവും, ലോക്ക് ഡൗൺ മൂലവും തിരികെ വിദേശത്തേക്ക് പോകാൻ സാധിക്കാത്ത മലയാളികൾക്ക് നോർക്ക-റൂട്ട്സ് 5000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു, എന്നാൽ ഇതിന്റെ വിതരണം മെയ് മാസം നടക്കേണ്ടത് ആയിരുന്നു, പക്ഷേ അതിനു കുറച്ച് താമസം വന്നു, എന്നാൽ ഇനിയും ഒട്ടും വൈകാതെ ജൂൺ 15 മുതൽ ഈ 5000 രൂപ നിങ്ങളുടെ അക്കൗണ്ടിലേക്ക് ലഭിക്കുവാൻ പോവുകയാണ് .

എല്ലാവർക്കും ഈ ഒരു തുക ലഭിച്ചേക്കണം എന്നില്ല, കാരണം കൃത്യമായ രേഖകൾ സമർപ്പിച്ച ആളുകൾക്ക് മാത്രമേ ഈ തുക നൽകുന്നുള്ളൂ എന്ന് നോർക്ക റൂട്ട്സ് അറിയിച്ചിട്ടുണ്ട്, അതായത് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് കൊടുത്തവർ, സ്വദേശത്തുള്ള വ്യക്തിയുമായിട്ടുള്ള ജോയിൻറ് എക്കൗണ്ട് കൊടുത്ത ആളുകൾക്ക് ലഭിക്കും, എൻ.ആർ.ഒ എക്കൗണ്ട് കൊടുത്തവർക്ക് ലഭിക്കുന്നതാണ്, അതുമാത്രമല്ല മതിയായ രേഖകൾ സമർപ്പിച്ചുകൊണ്ട് ബന്ധുത്വം തെളിയിച്ച് ബാങ്ക് അക്കൗണ്ട് കൊടുത്ത ആളുകൾക്കും ഈ തുക ലഭിക്കുന്നതാണ്.

എന്ന് വച്ചാൽ മറ്റുള്ളവർക്കൊന്നും ഈ തുക ലഭിക്കുകയില്ല, കൂടാതെ യാതൊരു കാരണവശാലും എൻ.ആർ.ഐ അക്കൗണ്ട് കൊടുത്ത ആർക്കും അവരുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യുകയില്ല എന്ന് നോർക്ക-റൂട്ട്സ് അറിയിച്ചിട്ടുണ്ട്.

ആയതിനാൽ ജൂൺ പതിനഞ്ചാം തീയതി കഴിഞ്ഞ് നിങ്ങളുടെ അക്കൗണ്ടിൽ പണം എത്തിയിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യാവുന്നതാണ്, ഇനി കുറച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും തുക എത്തിയിട്ടില്ലെങ്കിൽ മേൽപ്പറഞ്ഞ കാരണം മൂലം ആകും പണം ക്രെഡിറ്റ് ആകാത്തത്.

You may also like...