ഡ്രൈവിംഗ് ലൈസൻസിൽ വരാൻപോകുന്ന മാറ്റങ്ങളെപ്പറ്റി എടുത്തവരും, എടുക്കാൻ പോകുന്നവരും അറിയാൻ

ഡ്രൈവിംഗ് ലൈസൻസിൽ വരാൻപോകുന്ന മാറ്റങ്ങളെപ്പറ്റി ഇത് എടുത്തവരും, എടുക്കാൻ പോകുന്നവരും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

സംസ്ഥാനത്തെ എല്ലാ ഡ്രൈവിംഗ് ലൈസൻസ്കളും കേന്ദ്ര സർക്കാരിന്റെ സ്കീം ആയ സാരഥിയിലേക്ക് മാറുകയാണ്, ഇതിലൂടെ 15 അക്ക നമ്പർ ഉള്ള ലൈസൻസ് ആയിരിക്കും നമുക്ക് ലഭിക്കുക, അതായത് നിങ്ങളുടെ സ്റ്റേറ്റ് ഓഫീസ് കോഡും, വർഷവും, ലൈസൻസ് നമ്പറിന്റെ 7 ഡിജിറ്റ് ഒരുമിച്ചു ചേർന്നിട്ടുള്ള ഒരു നമ്പർ ആയിരിക്കും ഇതിലൂടെ ലഭിക്കുക.

അപ്പോൾ സാരഥിയിലേക്ക് മാറുന്ന ആളുകൾക്ക് ഏറ്റവും വലിയ ഉപകാരം എന്താണെന്ന് വച്ചാൽ നിങ്ങൾക്ക് ഇത് പുതുക്കേണ്ട സമയം വരുമ്പോൾ ഡ്രൈവിംഗ് ലൈസൻസ് എടുത്ത ഓഫീസിൽ തന്നെ പോയി പുതുക്കണമെന്ന് ഇല്ല, മറിച്ചു ഏത് ഓഫീസിൽ പോയിട്ടാണെങ്കിലും ഇത് ലിങ്ക് ചെയ്യാവുന്നതാണ്. ഇതിലൂടെ സ്ഥലത്ത് ഇല്ലെങ്കിൽ പോലും നിങ്ങൾ ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് തന്നെ നിന്ന് അത് ഇന്ത്യയിൽ എവിടെ ആയാലും ലൈസൻസിന് വേണ്ടി അപേക്ഷിക്കാം, പുതുക്കാം, ഒപ്പം പിഴയും അടക്കാം, അങ്ങനെ ഒരുപാട് സൗകര്യങ്ങൾ ഉണ്ട്. പിന്നെ പിഴ വന്നുകഴിഞ്ഞാൽ ഓൺലൈൻ വഴി തന്നെ പെയ്മെൻറ് നടത്താവുന്നതാണ്.

അപ്പോൾ പുതുതായി ലൈസൻസ് എടുക്കാൻ പോകുന്ന ആളുകൾ സെൻട്രൽ ഗവൺമെൻറ് സ്കീം ആയ സാരഥി വഴി അപ്ലൈ ചെയ്യാവുന്നതാണ്, ഇനി നിലവിൽ ലൈസൻസ് ഉള്ളവർക്ക് പുതുക്കേണ്ട സമയത്ത് ഇതുപോലെതന്നെ ചെയ്തിരുന്നാൽ മതിയാകും.

You may also like...