September 24, 2020

ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് 75,000 വരെ കുട്ടികൾക്ക്

‘പ്രഥമ ശിക്ഷ യോജന’ എന്ന സ്കോളർഷിപ്പിലൂടെ 75,000 രൂപ വരെ കുട്ടികൾക്ക് ലഭിക്കുന്നു.

ചൈൽഡ് ഫണ്ട് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അതായത് പഠനത്തിൽ മിടുക്കരുമാണ് എന്നാൽ സാമ്പത്തികമായി പുറകോട്ടു നിൽക്കുന്ന വിദ്യാർഥികൾക്ക് ഓൾ ഇന്ത്യ സ്കോളർഷിപ്പ് ആയ പ്രഥമ ശിക്ഷ യോജന പ്രീ-മെട്രിക് സ്കോളർഷിപ്പിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൾ ഇന്ത്യ സ്കോളർഷിപ്പ് എന്ന് പറഞ്ഞാലും ഇത് ഇപ്പോൾ കേരളത്തിൽ ഉള്ളവർക്കും തമിഴ്നാട്ടിൽ ഉള്ളവർക്കും മാത്രമേ അപേക്ഷിക്കുവാൻ സാധിക്കുകയുള്ളൂ, മാത്രമല്ല 75000 രൂപ വരെയാണ് ഇതിലൂടെ കുട്ടികൾക്ക് ലഭിക്കുക.

കഴിഞ്ഞ 2019-2020 അധ്യയനവർഷത്തിൽ ജയിച്ചതിനോടൊപ്പം 50 ശതമാനത്തിനു മുകളിൽ മാർക്ക് ഉള്ളവർക്ക് അപേക്ഷിക്കാം, 30% സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്ക് വേണ്ടിയും 20% സ്കോളർഷിപ്പുകൾ അംഗവൈകല്യമുള്ള കുട്ടികൾക്ക് വേണ്ടിയും സംവരണം ചെയ്തിട്ടുണ്ട്. പക്ഷെ മറ്റ് എന്തെങ്കിലും സ്കോളർഷിപ്പ് ലഭിക്കുന്നവർക്കും, മുൻപത്തെ വർഷങ്ങളിൽ പാസായവർക്കും ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കുന്നതല്ല, 2020ൽ തന്നെ പാസ് ആയിരിക്കണം.

ഇത് മൂന്ന് വിഭാഗമായി തിരിച്ചിട്ടുണ്ട് ആയതിനാൽ ആദ്യത്തെ വിഭാഗം 50 ശതമാനത്തിനു മുകളിൽ മാർക്ക് ഉള്ള ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളും, രണ്ടാമത്തെ വിഭാഗത്തിൽ 60 ശതമാനത്തിനു മുകളിൽ ഉള്ള ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികളും, പിന്നീട് മൂന്നാമത്തെ വിഭാഗത്തിൽ 50 ശതമാനത്തിനു മുകളിൽ ഉള്ള അംഗവൈകല്യമുള്ള കുട്ടികളും ആയിട്ടാണ് തരംതിരിച്ചിരിക്കുന്നത്.

അപ്പോൾ താല്പര്യമുള്ളവർക്ക് അതോടൊപ്പം യോഗ്യത ഉള്ളവർക്കും ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്, വെരിഫിക്കേഷനും ഓൺലൈൻ വഴി തന്നെയായിരിക്കും. അവരുടെ ഔദ്യോഗിക വെബ്സൈറ്റിൻറെ പോസ്റ്റിൻറെ കമൻറ് ബോക്സിൽ ആദ്യത്തെ കമെൻറ്റിൽ നൽകിയിട്ടുണ്ടാകും.

കുറച്ചുകൂടി കാര്യങ്ങൾ എളുപ്പമാകാൻ അക്ഷയ കേന്ദ്രങ്ങളിൽ പോയി അപേക്ഷ സമർപ്പിക്കാവുന്നതാണ്, ഇതിനായി കുട്ടിയുടെ ആധാർ കാർഡ്, രക്ഷിതാക്കളുടെ ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, എന്തെങ്കിലും വൈകല്യങ്ങൾ ഉണ്ടെങ്കിൽ അത് സംബന്ധിച്ചുള്ള സർട്ടിഫിക്കറ്റ്, നിങ്ങളുടെ 2020-ലെ മാർക്ക് ലിസ്റ്റ് എന്നിവ സമർപ്പിക്കേണ്ടതുണ്ട്.

അപ്പോൾ വെബ്‌സൈറ്റിൽ കയറി അപേക്ഷിക്കുന്നതിനു മുൻപുള്ള എല്ലാ നിബന്ധനകളും വായിച്ച് മനസ്സിലാക്കിയിട്ട് താല്പര്യമുണ്ടെങ്കിൽ അപേക്ഷിക്കാവുന്നതാണ്.