പണം നഷ്ടപ്പെട്ട തമിഴ് യുവതി സ്റ്റേഷനിൽ പരാതിയുമായി ആദ്യം കണ്ടത് പിആർഒയെ, സല്യൂട്ട്

തന്റെ ഉദ്യോഗസ്ഥരെ പരീക്ഷിക്കുവാൻ ആയി വേഷം മാറിയെത്തിയ വനിതാ എ.എസ്.പി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

പെരിന്തൽമണ്ണ സ്റ്റേഷനിലേക്ക് സ്ഥലം മാറിയെത്തിയ എ.എസ്.പി ഹേമലത അവിടേയ്ക്ക് എത്തിയത് ഒരു തമിഴ് യുവതിയുടെ വേഷത്തിലായിരുന്നു, താൻ ബസിൽ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ കൈയിലുണ്ടായിരുന്ന പേഴ്സും അതിനുള്ളിലെ പണവും നഷ്ടപ്പെട്ടു എന്നു പറഞ്ഞാണ് അവിടത്തെ പി.ആർ.ഒ ഷാജിയെ കണ്ടു പരാതിപ്പെട്ടത്. താൻ ഒരു ടെസ്റ്റൈൽ ഷോപ്പിൽ വർക്ക് ചെയ്യുകയാണ് എന്നും പണം നഷ്ടപ്പെട്ടു എന്നും എല്ലാം പറഞ്ഞു, പരാതി എല്ലാം കേട്ട് കൊണ്ട് ഷാജി ഒരു പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ടതോടെ, പരാതി നൽകേണ്ടത് എങ്ങനെ എന്ന് അറിയില്ല എന്നായിരുന്നു മറുപടി, അപ്പോൾ ഷാജി തന്നെ മുൻപ് എഴുതിയ ഒരു പരാതിയുടെ ഫോർമാറ്റ് കാണിച്ചുകൊടുത്തു.

കേസുമായി മുന്നോട്ടു പോകുവാൻ താൽപര്യമില്ല എന്ന് ഹേമലത ഐ.പി.എസ് പറഞ്ഞതോടെ ഷാജി തന്നെ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വിളിച്ച് കാര്യം തിരക്കുകയായിരുന്നു, പക്ഷേ അവിടെ നിന്ന് യാതൊരു വിവരവും ലഭിച്ചില്ല, പണം മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ, വേറെ രേഖകൾ ഒന്നും പോയിട്ടില്ല എന്ന് എ.എസ്.പി പറഞ്ഞതോടെ മോഷണമോ അല്ലെങ്കിൽ അറിയാതെ നഷ്ടപ്പെട്ടു പോയതോ ആണെന്ന് ഉള്ള നിഗമനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ എത്തിയത്, ആയതിനാൽ അർഹമായ പ്രാധാന്യവും എല്ലാ വിധ സഹായവും അവർ പരാതിക്കാരിക്ക് നൽകി, ഒപ്പം ഇനി ഒന്നും നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പറഞ്ഞുകൊടുക്കുകയും ചെയ്തു.

അതുകഴിഞ്ഞ് കേസിന്റെ നടപടികൾ തുടങ്ങുന്ന സമയത്ത് ആണ് താൻ പുതുതായി ചാർജ് എടുക്കാൻ വന്ന എ.എസ്.പി ആണെന്ന് ഹേമലത വെളിപ്പെടുത്തിയത്, ആദ്യം ഇത് പറഞ്ഞപ്പോൾ അവിടെയുള്ള ആരും തന്നെ വിശ്വസിച്ചില്ല, പിന്നീട് പേര് സഹിതം പറഞ്ഞപ്പോൾ ആണ് എല്ലാവരും എഴുനേറ്റു നിന്ന് സല്യൂട്ട് അടിച്ചത്.

തൻറെ ഉദ്യോഗസ്ഥർ എങ്ങനെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു എന്ന് അറിയാൻ ആണ് വേഷം മാറി എത്തിയതെന്ന് അവർ പറഞ്ഞു, തുടർന്ന് വളരെ മാന്യമായി തന്മയത്തത്തോടുകൂടി കേസ് കൈകാര്യം ചെയ്ത പിആർഒ ഷാജിയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

ഹേമലതയുടെ കൈയ്യിൽ സാനിറ്റൈസർ ഒഴിച്ച് നൽകിയതിനും, ഇരിക്കുവാൻ ഇരിപ്പിടം കൊടുത്തതിനും, പരാതിക്കാരിക്ക് പരാതി രസീത് ആവശ്യമില്ല എന്ന് പറഞ്ഞപ്പോൾ അത് നിർബന്ധമായും കൈപ്പറ്റണമെന്ന് പറഞ്ഞതിനും, എല്ലാം പ്രത്യേകം പ്രത്യേകം ഹേമലത ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.

You may also like...