January 26, 2021

ഭൂമി വിൽക്കാൻ സാധിക്കുമോ എന്നൊരു സംശയം നിങ്ങൾക്ക് ഉണ്ടായേക്കാം, വിശദമായി തന്നെ ഇവിടറിയാം

പി.എം കിസാൻ സമ്മാൻ നിധിയിലേക്ക് അപേക്ഷ കൊടുത്തു കഴിഞ്ഞാൽ പിന്നീട് ആ ഭൂമി വിൽക്കാൻ സാധിക്കുമോ എന്നൊരു സംശയം നിങ്ങൾക്ക് ഉണ്ടായേക്കാം, അങ്ങനെ സംശയം ഉണ്ടെങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം.

ഒരുപാട് ആളുകൾ പ്രധാനമന്ത്രി കിസാൻ സമ്മാന നിധിയിലേക്ക് അപേക്ഷ കൊടുത്തിട്ടുണ്ട്, അതിന്റെ തുക കൈപറ്റിയവരും ഏറെയാണ്, എന്നാലിത് ഈ പദ്ധതി തുടങ്ങുന്ന കാലം തൊട്ട് നമുക്ക് സംശയം ഉള്ളതും, ഒപ്പം കേട്ടതുമായ ഒരു കാര്യമാണ് ഇതിൽ അപേക്ഷിച്ചു കഴിഞ്ഞാൽ പിന്നീട് ആ ഭൂമി വിൽക്കാൻ സാധിക്കുകയില്ല എന്നതാണ്, എന്നാൽ ഇതിൻറെ സത്യാവസ്ഥ അറിയാൻ കൃഷിഭവനിൽ പോയി അന്വേഷിച്ചപ്പോൾ അവർ പറഞ്ഞത് അങ്ങനെയൊരു വാർത്ത 99% വ്യാജമാണെന്നാണ്.

കാരണം നിങ്ങൾ അപേക്ഷിച്ച നിങ്ങളുടെ ഭൂമി ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടവയാണെങ്കിൽ മാത്രമേ അങ്ങനെ വിൽക്കുവാൻ ബുദ്ധിമുട്ട് ഉണ്ടാവുകയുള്ളൂ, അതിൽ ഉൾപ്പെടാത്ത ഭൂമികൾ എല്ലാം ഇതിൽ അപേക്ഷിച്ചാൽ പോലും വിൽക്കപ്പെടാൻ സാധിക്കുമെന്നതാണ്. ഡാറ്റാബാങ്ക് എന്നുപറഞ്ഞാൽ പുറമ്പോക്ക് ഭൂമി, മിച്ചഭൂമി, വാസയോഗ്യമല്ലാത്ത സ്ഥലങ്ങൾ എന്നിവയാണ് ഡാറ്റാബാങ്കിൽ ഉൾപ്പെടുക, ആയതിനാൽ നിങ്ങളുടെ സ്ഥലം ഇത്തരത്തിലുള്ളത് ആണെങ്കിൽ മാത്രമേ അത് വിൽക്കുവാൻ ബുദ്ധിമുട്ട് ഉണ്ടാവുകയുള്ളൂ, അല്ലാത്തപക്ഷം ഇതിൽ അപേക്ഷിച്ചാൽ പോലും എല്ലാ ഭൂമികളും യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതെ വിൽക്കാം, അതുകൊണ്ട് ഇനിയും ഈ സംശയം വച്ചുകൊണ്ടിരിക്കേണ്ട ആവശ്യമില്ല, ധൈര്യമായിട്ട് അപേക്ഷിച്ചു ഗഡുക്കൾ സ്വീകരിക്കാവുന്നതാണ്.