മുൻ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന്‍റെ പുതിയ ഗവർണർ ആയി ചുമതലയേൽക്കും

മുൻകേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാൻ പുതിയ കേരളാ ഗവർണർ. മുൻ ചീഫ് ജസ്റ്റിസ് പി സദാശിവം ഗവർണർ സ്ഥാനത്തെ കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതിഭവൻ പുതിയ ഗവർണറെ നിയമിച്ചത്. കേരളത്തേക്കൂടാതെ അഞ്ച് സംസ്ഥാനങ്ങളിലെ ഗവർണർമാരെയും നിയമിച്ചിട്ടുണ്ട്.

തമിഴ്‍നാട്ടിലെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് തമിഴിസൈ സൗന്ദർ രാജൻ തെലങ്കാന ഗവർണറാകും. മുൻകേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ ഹിമാചൽ പ്രദേശ് ഗവർണറാകും. മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഭഗത് സിംഗ് കോഷിയാരി മഹാരാഷ്ട്ര ഗവർണറാകും. ഒന്നാം മോദി സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്ന കൽരാജ് മിശ്ര ഹിമാചൽ പ്രദേശ് ഗവർണർ സ്ഥാനത്ത് നിന്ന് രാജസ്ഥാൻ ഗവർണർ സ്ഥാനത്തേക്ക് മാറും.