സുഭിക്ഷ കേരളം പദ്ധതി 2020 വരെ നിങ്ങൾക്ക് എന്തെല്ലാം ആനുകൂല്യങ്ങൾ ആണ് ലഭിക്കാൻ പോകുന്നത്

സുഭിക്ഷ കേരളം പദ്ധതി 2020 വരെ നിങ്ങൾക്ക് എന്തെല്ലാം ആനുകൂല്യങ്ങൾ ആണ് ലഭിക്കാൻ പോകുന്നത് എന്ന് അറിയണ്ടേ.

നിങ്ങളുടെ അടുത്തുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മുഖാന്തരം സുഭിക്ഷ കേരളം പദ്ധതി 2020 എന്ന പദ്ധതി തുടങ്ങിയിരിക്കുകയാണ്, മറ്റുള്ള സംസ്ഥാനങ്ങളെ ഭക്ഷ്യവസ്തുക്കൾക്ക്‌ വേണ്ടി ആശ്രയിച്ചു ജീവിക്കുന്ന നാടാണ് നമ്മുടെ കൊച്ചു കേരളം, ആയതിനാൽ അത് ഒഴിവാക്കാനായി നമുക്ക് തന്നെ സ്വന്തമായി പലതരം കൃഷികൾ ആരംഭിക്കുവാൻ ആയി ഈ പദ്ധതിയിലൂടെ നമ്മളെ സഹായിക്കുന്നു.

ഒരുപാട് ഹെക്ടർ ഭൂമികളാണ് സർക്കാർ തൊഴിലുറപ്പ് പദ്ധതിയിലൂടെ കൃഷിയോഗ്യമാക്കുന്നത്, ഒരു വ്യക്തിക്ക്‌ അല്ലെങ്കിൽ ഒരു ഗ്രൂപ്പിന് അല്ലെങ്കിൽ മറ്റൊരു കുടുംബശ്രീ പോലെയുള്ള യൂണിറ്റിനും ഇതിനു വേണ്ടി അപേക്ഷ വയ്ക്കാവുന്നതാണ്. കൃഷി അല്ലാതെ മൃഗ പരിപാലന രംഗത്തും ധാരാളം ആനുകൂല്യങ്ങൾ പദ്ധതിയിലൂടെ ലഭിക്കുന്നു.

വിവിധ കൃഷിയിടങ്ങൾ തുടങ്ങുവാനായി മുൻപ് സർക്കാർ നൽകുന്ന തുക അപേക്ഷിച്ചു നോക്കുമ്പോൾ ഇപ്പോൾ ഓരോന്നിനും ഇവ നല്ലപോലെ കൂട്ടിയിട്ടുണ്ട്, അത് ഓരോ കൃഷിക്കും എത്ര രൂപ വരെ ധനസഹായം നൽകുന്നതെന്ന് അറിയാൻ പോസ്റ്റിനെ കമൻറ് ബോക്സിൽ ആദ്യത്തെ കമന്റിൽ നോക്കിയാൽ മതിയാകും.

ഇതുകൂടാതെ മറ്റു സഹായങ്ങൾ, ആനുകൂല്യങ്ങൾ എന്തെല്ലാമാണെന്നു നോക്കാം.കറവപ്പശുവിനെയും എരുമകളെയും വാങ്ങുന്നതിന് മാക്സിമം അറുപതിനായിരം രൂപ വരെയാണ് ലഭിക്കുക, ഇൗ മുഴുവൻ തുക പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ആണ് ലഭിക്കുക, ഇൗ തുകയുടെ 50% ജനറൽ കാറ്റഗറിക്കും, 75% തുക പട്ടികജാതി വിഭാഗങ്ങൾക്കും ലഭിക്കുന്നു.

പിന്നെ മുട്ട കോഴി കുഞ്ഞുങ്ങളെ വളർത്തുന്നതിന് സഹായം നൽകുന്നുണ്ട്, ഇതിനായി അപേക്ഷിച്ചാൽ രണ്ടുമാസം പ്രായമായ കുഞ്ഞുങ്ങളെ നൽകുന്നതായിരിക്കും.പന്നി കുഞ്ഞുങ്ങളെ വളർത്തുന്നതിനായി ഏകദേശം 40,000 രൂപ വരെ നിങ്ങൾക്ക് ധന സഹായം ലഭിക്കുന്നതാണ്.

കാലിത്തൊഴുത്ത് നിർമാണത്തിനു വേണ്ടി വേണ്ടിവരുന്ന തുകയുടെ 50% ജനറൽ വിഭാഗത്തിന് സബ്സിഡിയായി ലഭിക്കുന്നു, അത് മാക്സിമം 25000 രൂപ ആയിരിക്കും ലഭിക്കുക. അതുകൂടാതെ തൊഴിലുറപ്പ് പദ്ധതിയുമായി ഉൾപ്പെടുത്തി ഈ നിർമ്മാണത്തിന് പ്രവർത്തി ദിനങ്ങൾ വീടുകളിൽ തന്നെ കാലിത്തൊഴുത്തുമായി ബന്ധപ്പെട്ട് നമുക്ക് ചിലവഴിക്കാവുന്ന സൗകര്യമൊരുക്കിയിട്ടുണ്ട്.

ഡയറിഫാമുകൾ പുതുക്കി നിർമിക്കുവാൻ അമ്പതിനായിരം രൂപവരെ ലഭിക്കുന്നതാണ്. നിർദ്ദിഷ്ട കുളങ്ങളിലെ കരിമീൻ കൃഷിക്കുവേണ്ടി ഒന്നര ലക്ഷം വരെ ചിലവുവരുന്നതിൽ 40% സബ്സിഡിയായി ജനറൽ കാറ്റഗറിക്ക്‌ ലഭിക്കുന്നു, 75% പട്ടികജാതി വിഭാഗങ്ങൾക്കും ലഭിക്കുന്നു, 100% സബ്സിഡിയായി പട്ടിക വർഗ്ഗത്തിനും ലഭിക്കുന്നു.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അതായത് കൃഷിഭവനിലും ഓരോ രീതിയിലുള്ള കൃഷികൾ ആയിരിക്കും കൂടുതൽ പ്രോത്സാഹിപ്പിക്കുക, ആയതിനാൽ നിങ്ങളുടെ അടുത്തുള്ള കൃഷിഭവനിൽ ഏതൊക്കെ രീതിയാണ് എന്ന് നോക്കി അതനുസരിച്ച് കാര്യങ്ങൾ നീക്കാവുന്നതാണ്. അപ്പൊൾ ഈയൊരു വിവരം നിങ്ങൾക്ക് എല്ലാവർക്കും ഉപകാരപ്പെട്ടു എന്ന് വിചാരിക്കുന്നു.

You may also like...