February 20, 2021

5 പരിഹാരമാർഗ്ഗങ്ങൾ എന്തെല്ലാം ആണെന്നും, അത് ജനങ്ങൾക്ക് ഉപകാരപ്പെടുന്നുണ്ടോ എന്നും നോക്കാം

ഒടുവിൽ കെഎസ്ഇബി ജനങ്ങളുടെ പരാതികൾക്ക്‌ മുൻപിൽ കീഴടങ്ങിക്കൊണ്ട് നിർദ്ദേശിച്ചിരിക്കുന്ന 5 പരിഹാരമാർഗ്ഗങ്ങൾ എന്തെല്ലാം ആണെന്നും, അത് ജനങ്ങൾക്ക് ഉപകാരപ്പെടുന്നോ എന്നും നോക്കാം.

ലോക്ക് ഡൗൺ കാലയളവിൽ കെഎസ്ഇബി ബിൽ കുത്തനെ വർധിച്ചതോടെ അനവധി പരാതികളാണ് കെഎസ്ഇബിക്ക് നേരെ ജനങ്ങൾ ഉയർത്തിയത്, ഒടുവിൽ ഈ കേസ് ഹൈക്കോടതി വരെ എത്തി നിൽക്കുകയാണ്. ഇത്രയുംകാലം കെഎസ്ഇബിയുടെ ഭാഗത്തുനിന്നുള്ള തെറ്റുകൊണ്ടല്ല ബില്ല് കൂടിയതെന്ന് വാദിച്ചെങ്കിലും ഇപ്പോൾ അവരുടെ ഭാഗത്ത് പ്രശ്നങ്ങളുണ്ടെന്ന് സമ്മതിക്കുകയാണ്, ഒപ്പം ഫേസ്ബുക്ക് പേജിലൂടെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന 5 പരിഹാരമാർഗ്ഗങ്ങളും പറയുന്നു. ഈ മാർഗങ്ങൾ തന്നെ അവർ പരിഹാരം ആയി കോടതിക്കു മുൻപാകെയും സമർപ്പിച്ചിട്ടുണ്ട്.

അതിൽ ഏറ്റവും ആദ്യത്തേത് റീഡിങ് വൈകിയതിനാൽ ചുരുക്കം ചില ഉപഭോക്താക്കളുടെ സ്ലാബ് മാറിയിട്ടുണ്ട്, ഇത്തരം പരാതികൾ പരിഹരിക്കും എന്നതാണ്, അപ്പോൾ റീഡിംഗ് വൈകിയത് ജനങ്ങളുടെ പ്രശ്നം അല്ല അത് കെഎസ്ഇബിയുടെയും പിന്നെ മഹാമാരി കാരണം ആണെന്ന് അവർ സമ്മതിക്കുന്നുണ്ട്, അതുകൊണ്ട് ജനങ്ങൾക്കുണ്ടായ പ്രശ്നം പരിഹരിക്കുവാൻ അവർ ബാധ്യസ്ഥരാണ്.പിന്നെ രണ്ടാമത്തേത് നിങ്ങൾക്ക്‌ കൂടിയ തുക അടച്ചിട്ടുണ്ടെങ്കിൽ അത് അടുത്ത ബില്ലിൽ ആ തുക കുറച്ച് ആയിരിക്കും എമൗണ്ട് വരിക എന്നതാണ്, നമുക്ക് അത് സഹായകരമാകും.

അടുത്തത് പൂട്ടിക്കിടക്കുന്ന വീടുകളിൽ ശരാശരി കണക്കാക്കി ബിൽ നൽകിയിട്ടുണ്ട് ഈ പരാതികൾ പരിഹരിക്കാനുള്ള നടപടികൾ കെഎസ്ഇബി ആരംഭിച്ചു, ഇത് അവർ പരിഹരിക്കണം, കാരണം പൂട്ടിക്കിടക്കുന്ന വീടുകളിൽ അവിടെയുള്ള ആളുകളുടെ നമ്പറിൽ പോലും വിളിച്ച് അന്വേഷിക്കാതെ തോന്നിയതുപോലെ ബില്ല് നൽകിയതുകൊണ്ടുതന്നെ അനവധി പരാതികൾ ഉയർന്നിരുന്നു ആയതിനാൽ ഉടൻ തന്നെ അതിനു പരിഹാരം ഉണ്ടാവും.

ഇനി വരും കാലങ്ങളിൽ ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് അതായത് ബില്ല് കൂടുതൽ ലളിതവും മലയാളത്തിൽ ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്, ഇപ്പോഴത്തെ നിലവിലുള്ള ബില്ല് ഇംഗ്ലീഷിലാണ് കൂടാതെ അതിൽ എന്തൊക്കെയാണ് അച്ചടിച്ചിരിക്കുന്നത് സാധാരണക്കാർക്ക് മനസ്സിലായെന്നു വരില്ല, അതുകൊണ്ട് തന്നെ നമുക്ക് മനസ്സിലാകുന്ന ഭാഷയിൽ കൂടുതൽ ലളിതമാക്കി മലയാളത്തിൽ ഇനിയുള്ള ബില്ലുകൾ വരുന്നതായിരിക്കും.

കൂടാതെ ഏറ്റവും അവസാനം ഉപഭോക്താക്കളുടെ പ്രയാസം കണക്കിലെടുത്ത് നിലവിൽ ലഭിച്ചിരിക്കുന്ന വൈദ്യുതിബിൽ തിരിച്ചടക്കാൻ കൂടുതൽ തവണകൾ അനുവദിക്കും എന്നതാണ്, തീർച്ചയായും അവർ എന്തായാലും ഇൗ കാര്യം ചെയ്യേണ്ടതാണ്, കാരണം അവർ നൽകിയിരിക്കുന്ന ബില്ല് വച്ച് ഒരു മാസം കൊണ്ട് ഒന്നും അടയ്ക്കാൻ ആർക്കും പറ്റിയെന്നു വരില്ല, ആയതിനാൽ കൂടുതൽ തവണകൾ തന്നെ വേണ്ടിവരും, നിലവിൽ രണ്ടു തവണയായിരുന്നു മുൻപ് നൽകും എന്ന് പറഞ്ഞത്, അത് അഞ്ചുതവണയിലേക്ക് നീട്ടുന്നതായിരിക്കും.

അപ്പോൾ ജനങ്ങൾ പരാതികൾ കൊടുത്തത് കൊണ്ട് തന്നെയാണ് ഇങ്ങനെയൊരു ആനുകൂല്യം അഥവാ നമുക്ക് ഉപകാരപ്പെടുന്ന രീതിയിൽ കെഎസ്ഇബിയുടെ ഭാഗത്തു നിന്ന് ഒരു നീക്കം നടന്നത്, ആയതിനാൽ ഇതെല്ലാം എല്ലാവർക്കും ഉപകാരപ്പെടും എന്ന് കരുതുന്നു.