സൗജന്യമായി വായ്പ ക്ഷേമ നിധി വഴി നൽകുന്നു, അതായത് ഈ വായ്പ തിരിച്ചടയ്ക്കേണ്ട ആവശ്യമില്ല

മോട്ടോർ വാഹന തൊഴിലാളികൾക്ക് ഒരു സന്തോഷവാർത്ത.

രാജ്യവ്യാപകമായി ലോക്ക് ഡൗൺ വന്നതോടുകൂടി ഒരുപാട് മോട്ടോർ വാഹന തൊഴിലാളികൾക്കാണ് ജോലി നഷ്ടപ്പെടുകയും, ഉപജീവനമാർഗ്ഗം ഇല്ലാതെ കഷ്ടപ്പെടുകയും ചെയ്തത്. എന്നാൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ഒരു ക്ഷേമനിധി ബോർഡ് ആണ് മോട്ടോർ വാഹന തൊഴിലാളി വകുപ്പിന്റേത്, ആയതിനാൽ ഇവർക്കായി സൗജന്യമായി വായ്പ ക്ഷേമ നിധി വഴി നൽകുന്നു, അതായത് ഈ വായ്പ തിരിച്ചടയ്ക്കേണ്ട ആവശ്യമില്ല.

അപ്പോൾ നിങ്ങൾക്ക് ഇതിനായി അപേക്ഷിക്കണം എങ്കിൽ ഇ-മെയിൽ വഴിയാണ് അപേക്ഷ അയയ്ക്കുക, ബന്ധപ്പെട്ട രേഖകളുമായി അതാത് ജില്ലകളുടെ ക്ഷേമനിധി ബോർഡുകളിലേക്ക്‌ മെയിൽ ഐഡിയിലേക്ക് വേണം അപേക്ഷ അയക്കുവാൻ.

അപേക്ഷയോടൊപ്പം, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ്, ക്ഷേമനിധിയിൽ തുക അടച്ച രസീത്, ക്ഷേമനിധി വകുപ്പിൽ അംഗത്വം ഉണ്ടെന്ന് തെളിയിക്കുന്ന രേഖ എന്നിവ അറ്റാച്ച് ചെയ്യേണ്ടതുണ്ട്.

ഇപ്പോൾ ലോക്ക് ഡൗൺ തീർന്നു വരുന്നത്‌ കൊണ്ട് തന്നെ സ്വന്തമായി മെയിൽ അയക്കാൻ അറിയില്ലെങ്കിൽ ജനസേവകേന്ദ്രങ്ങളിൽ സന്ദർശിക്കാവുന്നതാണ്, അതുകൊണ്ട് നിങ്ങൾക്ക് അർഹതപ്പെട്ട സഹായകരമാകുന്ന ഈ ആനുകൂല്യം വെറുതെ കളയരുത്.

You may also like...